representational image

അഫ്ഗാനിലെ ബഗ് ലാൻ പ്രവിശ്യയിൽ താലിബാൻ ആക്രമണം; ആറ് സൈനികർ കൊലപ്പെട്ടു

ബാഗ് ലാൻ: അഫ്ഗാനിസ്താനിലെ ബഗ് ലാൻ പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. 10ലധികം പേർക്ക് പരിക്കേറ്റു. വടക്കൻ പ്രവിശ്യയായ ബഗ് ലാനിലെ സൈനികത്താവളത്തിന് സമീപമാണ് കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്.

പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെയാണ് പുൾ-ഇ-ഖുമ്രിയിലെ ബാഗ്-ഇ-ഷമാൽ പ്രദേശത്ത് ആക്രമണം നടന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് കേന്ദ്രം ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. സ്‌ഫോടനത്തിൽ താവളത്തിന്‍റെ ചില ഭാഗങ്ങൾ തകർന്നു.

സൈന്യത്തിന്‍റെ മൂന്നാം ബ്രിഗേഡ് കമാൻഡറായ അബ്ബാസ് തവക്വലി ആക്രമണം സ്ഥിരീകരിച്ചു. സുരക്ഷാസേനയെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് തലക്വലി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.