വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യക്ക്​ അഫ്​ഗാൻ സർക്കാറിന്‍റെ കത്ത്​

ന്യൂഡൽഹി: ഇന്ത്യ-അഫ്​ഗാനിസ്​താൻ വിമാനസർവിസ്​ പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ താലിബാൻ വ്യോമയാന ഡയറക്​ടറേറ്റ്​ ജനറലിന്​ കത്തയച്ചു. ഈ മാസം ഏഴിനാണ്​ കത്തയച്ചത്​. ഇത്​ വ്യോമയാന മന്ത്രാലയത്തി​െൻറ പരിഗണനയിലാണ്​. തീരുമാനം എടുത്തിട്ടില്ല.

അഫ്​ഗാനിൽനിന്ന്​ പോകുന്നതിനുമുമ്പ്​ അമേരിക്കൻ സേന താറുമാറാക്കിയ കാബൂൾ വിമാനത്താവളം ഖത്തറി​ൽ നിന്നുള്ള സഹായത്തോടെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും വിമാന സർവിസ്​ പുനരാരംഭിക്കാൻ ആവശ്യമായ നിർദേശങ്ങൾ സെപ്​റ്റംബർ ആറിന്​ നൽകിക്കഴിഞ്ഞുവെന്നും കത്തിൽ പറഞ്ഞു.

വ്യോമയാന ഡയറക്​ടർ ജനറൽ അരുൺ കുമാറിനാണ്​ കത്ത്​. വിമാന സർവിസുകൾ പുനരാരംഭിച്ച്​ യാത്രക്കാരുടെ സഞ്ചാരം സാധാരണ നിലയിലാക്കാൻ ഉദ്ദേശിച്ചാണ്​ കത്തയക്കുന്നതെന്ന്​ വ്യോമയാന മന്ത്രിയുടെ ചുമതല വഹിക്കുന്ന അൽഹജ്​ ഹമീദുല്ല അഖുൻസാദ അതിൽ വിശദീകരിച്ചു.

താലിബാൻ കാബൂൾ പിടിച്ചതിനു പിന്നാലെ ആഗസ്​റ്റ്​ 15നാണ്​ ഇന്ത്യ അവിടേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചത്​. പരിമിത യാത്രകൾ മാത്രമാണ്​ ഇപ്പോൾ അനുവദിക്കുന്നത്​.  

Tags:    
News Summary - Taliban govt approaches India to resume flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.