തെഹ്റാനിൽ മി​സൈ​ൽ പ​തി​ച്ച കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്നു

ഈ മുന്നേറ്റത്തിന് ആയുസ്സെത്ര?

തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തു​ന്ന ഭീ​തി​ദ​മാ​യ ആ​ക്ര​മ​ണ​ത്തെ​ക്കാ​ൾ വാ​ർ​ത്ത​ക​ൾ പു​റ​ത്തെ​ത്തു​ന്ന​ത് തി​രി​ച്ച് ഇ​റാ​ൻ ന​ട​ത്തു​ന്ന​വ​യാ​ണ്. ഗ​ൾ​ഫ്‍ രാ​ജ്യ​ങ്ങ​ളി​ലും ഹോ​ർ​മു​സ് ക​ട​ലി​ലും ഇ​സ്രാ​യേ​ലി​ലും സൈ​പ്ര​സി​ലു​മ​ട​ക്കം ഇ​റാ​ൻ ബോം​ബു​ക​ൾ പ​തി​ക്കു​ന്ന​തി​ന്റെ​യും അ​വ​മൂ​ല​മു​ള്ള നാ​ശ​ത്തി​ന്റെ​യും വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​ണ​മു​റി​യാ​തെ പ്ര​വ​ഹി​ക്കു​മ്പോ​ൾ ശ​രി​ക്കും ഇ​റാ​നാ​ണോ മേ​ൽ​ക്കൈ എ​ന്ന് സ​ന്ദേ​ഹി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ.

എ​ന്നാ​ൽ, ശ​രി​ക്കും ചി​ത്രം വേ​റെ​യാ​ണ്. സെ​ക്ക​ൻ​ഡു​ക​ൾ​ക്കി​ടെ മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള 30 ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ പ​തി​ച്ച് ഇ​റാ​ൻ പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വും കൂ​ടെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന് തു​ട​ക്കം ത​ന്നെ പി​ഴ​ച്ച​താ​ണ്. ​പ്ര​തി​രോ​ധ​മ​ന്ത്രി, സാ​യു​ധ​സേ​നാ മേ​ധാ​വി, റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സ് ത​ല​വ​ൻ എ​ന്നി​വ​ര​ട​ക്കം 48 പേ​രെ​യാ​ണ് ഒ​റ്റ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​തെ​ന്നാ​ണ് ട്രം​പി​ന്റെ അ​വ​കാ​ശ​വാ​ദം. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന 12 ദി​വ​സ യു​ദ്ധ​ത്തി​നി​ടെ​ത​ന്നെ ഇ​റാ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന് കാ​ര്യ​മാ​യ പോ​റ​ലേ​റ്റി​രു​ന്നു. ​സൈ​നി​ക​ നേ​താ​ക്ക​ളി​ലേ​റെ​യും അ​ന്ന് വ​ധി​ക്ക​പ്പെ​ട്ടു. അ​തി​നു​മേ​ലാ​ണ് യു.​എ​സും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് പു​തി​യ കു​രു​തി ന​ട​പ്പാ​ക്കി​യ​ത്.

പി​ൻ​ഗാ​മി​ക​ളാ​കാ​വു​ന്ന​വ​രെ നേ​ര​ത്തേ അ​റി​യി​ച്ച് അ​ലി ഖാം​ന​ഈ സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്നെ​ങ്കി​ലും സു​പ്ര​ധാ​ന സൈ​നി​ക നീ​ക്ക​ത്തി​നി​ടെ മു​ൻ​നി​ര​യി​ലെ എ​ല്ലാ​വ​രും വ​ധി​ക്ക​പ്പെ​ടു​ന്ന​ത് ഇ​റാ​ൻ നീ​ക്ക​ങ്ങ​ളി​ൽ തീ​ർ​ക്കു​ന്ന ശൂ​ന്യ​ത ചെ​റു​താ​കി​ല്ല. ആ​ദ്യ 12 മ​ണി​ക്കൂ​റി​നി​ടെ യു.​എ​സ് മാ​ത്രം ന​ട​ത്തി​യ​ത് 900 ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്. 24 മ​ണി​ക്കൂ​റി​ൽ 1200 ​ത​വ​ണ ബോം​ബു​വ​ർ​ഷം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ലും പ​റ​യു​ന്നു. ര​ണ്ട് ത​ല​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​റാ​നി​ൽ യു.​എ​സും ഇ​സ്രാ​യേ​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. അ​വ​രു​ടെ ആ​ക്ര​മ​ണ​ശേ​ഷി തു​ട​ച്ചു​നീ​ക്ക​ലും നേ​തൃ​ത്വ​ത്തെ സ​മ്പൂ​ർ​ണ​മാ​യി ഉ​ന്മൂ​ല​നം ചെ​യ്യ​ലും. ഇ​വ ര​ണ്ടും ദു​ർ​ബ​ല​മാ​യി പോ​യാ​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​റാ​ൻ എ​ത്ര​ക​ണ്ട് സ​ജ്ജ​മാ​ണെ​ന്ന​താ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഷാ​ഹി​ദ് ഡ്രോ​ണു​ക​ളും അ​തി​വേ​ഗ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​മാ​ണ് നി​ല​വി​ൽ ഇ​റാ​ന് ആ​ക്ര​മ​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ഒ​രു​പോ​ലെ കൂ​ട്ടു​ള്ള​ത്. ഡ്രോ​ണു​ക​ൾ എ​ണ്ണം കൂ​ടു​ത​ലു​ണ്ടാ​കാ​മെ​ങ്കി​ലും മി​സൈ​ലു​ക​ൾ പ​ര​മാ​വ​ധി 3,000 വ​രെ​യു​ള്ളൂ​വെ​ന്നാ​ണ് ക​ണ​ക്ക്. ആ​ദ്യ​ദി​വ​സം ത​ന്നെ ഇ​റാ​ൻ തൊ​ടു​ത്ത​ത് 170 എ​ണ്ണ​മാ​ണ്. എ​ന്നു​വെ​ച്ചാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ഇ​വ​യു​ടെ ശേ​ഖ​രം അ​വ​സാ​നി​ക്കും. ഒ​പ്പം, യു.​എ​സ്- ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​വ വി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി ഇ​ല്ലാ​താ​ക്ക​പ്പെ​ടു​ക​യാ​ണ്.

മ​റു​വ​ശ​ത്ത്, യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് പു​റ​​മെ നൂ​റു​ക​ണ​ക്കി​ന് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​മാ​യി യു.​എ​സും ഇ​സ്രാ​യേ​ലും പു​തി​യ സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​​മ്പോ​ൾ ചെ​റു​ത്തു​നി​ൽ​പി​ന്റെ വ​ഴി​ക​ൾ തീ​രെ ശു​ഷ്‍ക​മാ​കും. യു.​എ​സ് താ​വ​ള​ങ്ങ​ൾ തേ​ടി ആ​റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ലു​ക​ൾ പ​തി​ച്ച​ത്. യു.​എ.​ഇ​യി​ൽ മാ​ത്രം 165 മി​സൈ​ലു​ക​ളും 541 ഡ്രോ​ണു​ക​ളും എ​ത്തി. ഇ​വ​യി​ൽ 35 എ​ണ്ണം പ്ര​തി​രോ​ധം ത​ക​ർ​ത്ത് കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ​തി​ച്ചു. ദു​ബൈ​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​ണ് നേ​രി​ട്ട​ല്ലെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

സൗ​ദി​യി​ലും ഖ​ത്ത​റി​ലും എ​ണ്ണ നി​ല​യ​ങ്ങ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​ത്ര​യും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഈ ‘​സൗ​ഹൃ​ദ’ രാ​ജ്യ​ങ്ങ​ളെ കൂ​ടി എ​തി​രെ യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. ഇ​ങ്ങ​നെ​യൊ​കു​മ്പോ​ഴും, സ്വ​ന്തം നാ​യ​ക​നെ ന​ഷ്ട​മാ​യ ഇ​റാ​ന് പ്ര​തി​കാ​രം ചെ​യ്തേ പ​റ്റൂ. അ​തി​ന് ഏ​ത​റ്റം വ​രെ​യും രാ​ജ്യം പോ​കും. മാ​ത്ര​വു​മ​ല്ല, രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​സം​വി​ധാ​നം ഒ​രാ​ളെ കേ​ന്ദ്രീ​ക​രി​ച്ചേ അ​ല്ല. ഒ​രാ​ൾ വ​ധി​ക്ക​പ്പെ​ട്ടാ​ൽ പ​ക​ര​ക്കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​കും വി​ധം അ​തി​ന്റെ സം​വി​ധാ​ന​ങ്ങ​ൾ ഭ​ദ്ര​മാ​ണ്. ഒ​പ്പം, ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ സ​ജ്ജ​രാ​യി രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും.

പ്രത്യാക്രമണങ്ങളിലുണ്ട് മറ്റു ചില സന്ദേശങ്ങൾ

ശ​നി​യാ​ഴ്ച, ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’ എ​ന്ന പേ​രി​ൽ യു.​എ​സ്-​ഇ​സ്രാ​യേ​ൽ സൈ​ന്യം ഇ​റാ​നി​ൽ സം​യു​ക്താ​ക്ര​മ​ണം ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ തെ​ഹ്റാ​നും പ്ര​ത്യാ​ക്ര​മ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന 12 ദി​ന യു​ദ്ധ​ത്തി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു ചി​ത്രം. അ​ന്ന് ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​വെ​ച്ച വ്യോ​മാ​ക്ര​മ​ണ​ത്തി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​റാ​നും മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ, അ​ന്ന​ത്തെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഇ​പ്പോ​ൾ ഇ​റാ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന നീ​ക്ക​ങ്ങ​ള​ത്ര​യും.

ര​ണ്ട് ത​ര​ത്തി​ലാ​ണ് ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ. ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​ക്ര​മ​ണം ത​ന്നെ​യാ​ണ് ഇ​തി​ലൊ​ന്ന്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ, ഈ ​ദൗ​ത്യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഒ​മ്പ​ത് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സി​ന്റെ സൈ​നി​ക നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ണ് ര​ണ്ടാ​മ​ത്തേ​ത്. സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ, ഒ​മാ​ൻ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ തു​ട​ങ്ങി​യ ഏ​താ​ണ്ടെ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ഈ ​നീ​ക്ക​ങ്ങ​ളു​ടെ രു​ചി​യ​റി​ഞ്ഞു​ക​ഴി​ഞ്ഞു. 12 ദി​ന യു​ദ്ധ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നീ​ക്കം ഇ​റാ​ൻ ന​ട​ത്തി​യ​ത് ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ്. ജൂ​ൺ 23ന് ​ഖ​ത്ത​റി​ലെ യു.​എ​സ് നി​ല​യ​ത്തി​നു​നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണം അ​തോ​ടെ, സ​മാ​ധാ​ന നീ​ക്ക​ത്തി​ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം യു​ദ്ധം അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ഇ​ക്കു​റി ഈ ​ആ​യു​ധം ഇ​റാ​ൻ തു​ട​ക്ക​ത്തി​ലേ പ്ര​യോ​ഗി​ച്ചു​വെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. വ​ലി​യ ന​ഷ്ട​ങ്ങ​ൾ അ​തി​ലൂ​ടെ യു.​എ​സി​നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കും വ​രു​ത്തു​ക​യും ചെ​യ്തു. ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ 13 രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന് അ​ടി​യ​ന്ത​രാ​വ​സ്ഥാ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ലോ​ക് ഡൗ​ണി​ന് സാ​മാ​ന​മാ​യ സാ​ഹ​ച​ര്യം. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത കു​ടി കൈ​വ​ന്നി​രി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച​ത്തെ ഇ​റാ​ന്റെ നീ​ക്ക​ങ്ങ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​വും അ​താ​ണ്. ഇ​തു​വ​രെ​യും, യു.​എ​സ് നി​ല​യ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് ഊ​ർ​ജ നി​ല​യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ലെ സൗ​ദി ആ​രാം​കോ​യു​ടെ കീ​ഴി​ലു​ള്ള റാ​സ് ത​നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും ഒ​മാ​ൻ തീ​ര​ത്ത് എ​ണ്ണ ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​റാ​ന്റെ പ്ര​ധാ​ന ഊ​ർ​ജ സ്രോ​ത​സ്സാ​യ ന​താ​ൻ​സ് ആ​ണ​വ നി​ല​യ​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ര​ണ്ട് പ്ര​ത്യാ​ക്ര​മ​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യം. റാ​സ് ത​നൂ​റ​യി​ൽ നി​ല​യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്നു.

ആ​​ക്ര​മ​ണം മു​ൻ​കൂ​ട്ടി ക​ണ്ട് ഖ​ത്ത​റും ഇ​പ്പോ​ൾ എ​ണ്ണ ഖ​ന​നം അ​വ​സാ​നി​പ്പി​ച്ചു. റാ​സ് ത​നൂ​റ​യി​ൽ​നി​ന്ന് പ്ര​തി​ദി​നം അ​ഞ്ച​ര ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. അ​തി​ന്റെ പ​തി​ൻ​മ​ട​ങ്ങ് വ​രും ഖ​ത്ത​റി​ലേ​ത്. ഇ​ത് അ​ത്ര​യും സ്തം​ഭി​ക്കാ​ൻ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ലു​ടെ ഇ​റാ​ന് സാ​ധി​ച്ചു. ഹോ​ർ​മൂ​സി​ൽ എ​ണ്ണ​ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ ആ​യു​ധ നി​ർ​മാ​ണ​ത്തി​നാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ലാ​ണ​ല്ലൊ ആ ​രാ​ജ്യ​ത്തി​നെ​തി​രാ​യ യു​ദ്ധ​വും ഉ​പ​രോ​ധ​വു​മെ​ല്ലാം.

ന​താ​ൻ​സ് ഉ​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ള​ത്ര​യും ഊ​ർ​ജ ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന് പ​ല​കു​റി ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ​പോ​ലും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യും അ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നി​ട്ടും അ​ധി​നി​വേ​ശ​ത്തി​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു സ​ഖ്യ​സേ​ന. ഇ​പ്പോ​ൾ ഇ​റാ​ൻ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് ഇ​റാ​ന്റെ പ്ര​ത്യാ​​ക്ര​മ​ണ​ങ്ങ​ളു​ടെ വ്യ​തി​രി​ക്ത​യും.

ഇറാന് ചൈനീസ് ആയുധങ്ങൾ? ന​യം വ്യ​ക്ത​മാ​ക്കി ചൈ​ന

ബെ​യ്ജി​ങ്: അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും തു​ട​ങ്ങി​വെ​ച്ച യു​ദ്ധ​ത്തി​ൽ ഏ​ഷ്യ​ൻ പ​വ​ർ​ഹൗ​സു​ക​ളാ​യ ചൈ​ന പ​ര​സ്യ​മാ​യി ഇ​റാ​നെ പി​ന്തു​ണ​ച്ച് പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​ൽ​പി​ന്നെ സൈ​നി​ക പി​ന്തു​ണ കൂ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ണ്. യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ ത​ക​ർ​ക്കു​ന്ന മി​സൈ​ലു​ക​ൾ ചൈ​ന ​ന​ൽ​കി​യെ​ന്ന​ത​ട​ക്കം സൈ​നി​ക സ​ഹാ​യ​ത്തെ​ക്കു​റി​ച്ച വാ​ർ​ത്ത​ക​ൾ അ​ന​വ​ധി. എ​ന്നാ​ൽ, ചൈ​ന ത​ന്നെ അ​ത് നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​താ​ണ് പു​തി​യ വ​ർ​ത്ത​മാ​നം.

മൊ​ത്തം ആ​വ​ശ്യ​ത്തി​​ന്റെ ആ​റി​ലൊ​ന്ന് എ​ണ്ണ ന​ൽ​കു​ന്ന​വ​രാ​യി​ട്ടും ഇ​റാ​ന് സൈ​നി​ക സ​ഹാ​യം ന​ൽ​കി യു​ദ്ധ​ത്തി​ന് പു​തി​യ മാ​നം ന​ൽ​കാ​നി​ല്ലെ​ന്നാ​ണ് ചൈ​നീ​സ് നി​ല​പാ​ട്. ചൈ​ന സ​ഹാ​യി​ക്കു​ന്ന​തോ​ടെ യു​ദ്ധ​ത്തി​ന്റെ മു​ഖം ത​ന്നെ മാ​റു​മെ​ന്നു​റ​പ്പ്. അ​ത് തി​രി​ച്ച​റി​ഞ്ഞ് യു.​എ​സി​നെ അ​പ​ല​പി​ച്ച് മാ​റി​നി​ൽ​ക്കാ​മെ​ന്നാ​ണ് നി​ല​വി​ൽ ബെ​യ്ജി​ങ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ തീ​രു​മാ​നം.

മു​മ്പ് മി​സൈ​ലു​ക​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, വെ​ടി​ക്കോ​പ്പു​ക​ൾ എ​ന്നി​വ​യെ​ല്ലാം ചൈ​ന ഇ​റാ​ന് കൈ​മാ​റി​യി​രു​ന്നു. നി​ല​വി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ ആ​യു​ധ ക​യ​റ്റു​മ​തി രാ​ജ്യ​വു​മാ​ണ് ചൈ​ന. എ​ന്നാ​ൽ, ആ​ണ​വ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ യു.​എ​ൻ ഉ​പ​രോ​ധം വ​ന്ന 2005ൽ ​ഇ​റാ​ന് ആ​യു​ധ വി​ൽ​പ​ന ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​ത്തി. പി​ന്നീ​ട് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ആ​യു​ധ​കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ക​രാ​റു​ക​ളൊ​ന്നു​മി​ല്ല.

ഏ​റ്റ​വും ക​ടു​ത്ത ഉ​പ​രോ​ധ​ങ്ങ​ളാ​ണ് ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന​വ​രെ​ന്ന ​നി​ല​യി​ൽ ലോ​ക വ്യാ​പ​ക​മാ​യി ക​മ്പ​നി​ക​ൾ​ക്കു​മേ​ൽ ഓ​രോ നാ​ളും വ​ന്നു​വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ ചൈ​ന, ഹോ​ങ്കോ​ങ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 100ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ങ്ങ​നെ ഉ​പ​രോ​ധ​​ക്കു​രു​ക്കി​ലാ​യ​വ​യാ​ണ്. അ​മേ​രി​ക്ക​യി​ലും മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളി​ലും നി​ർ​മി​ച്ച ആ​യു​ധ ഘ​ട​ക​ങ്ങ​ൾ ഇ​റാ​നി​ലെ​ത്തി​ക്കാ​ൻ ചൈ​നീ​സ് ക​മ്പ​നി​ക​ൾ വ്യാ​പ​ക​മാ​യി സ​ഹാ​യി​ക്കു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം.

Tags:    
News Summary - Iran Israel Tension | West Asia Conflict | Iran US Tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.