തായ്പേയ് സിറ്റി: സ്വയംഭരണ ദ്വീപായ തായ്‌വാന് ചുറ്റുമുള്ള അവസ്ഥ മാറ്റാൻ ചൈനയുടെ ശ്രമമെന്ന് തായ്‌വാൻ. തായ്‌വാനിലെ തന്ത്രപരമായ അതിർത്തിയിൽ ഏറെനാളായി തുടരുന്ന അവസ്ഥ മാറ്റിയെഴുതാൻ ചൈന ശ്രമിക്കുന്നതായി വിദേശകാര്യമന്ത്രി ജോസഫ് വു വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശമെങ്കിലും തായ്‍വാൻ ഇതംഗീകരിക്കുന്നില്ല. അടുത്തിടെ, 180 കിലോമീറ്റർ വീതിയുള്ള തായ്‌വാൻ കടലിടുക്കിനെ ആഭ്യന്തര ജലമായി കണക്കാക്കാൻ ചൈന തുടങ്ങിയതായി വു പറഞ്ഞു.
1955ൽ യു.എസ് എയർഫോഴ്സ് ജനറൽ ബെഞ്ചമിൻ ഒ. ഡേവിസ് ജൂനിയർ സൃഷ്ടിച്ച അതിർത്തി രേഖയെ ഇല്ലാതാക്കാൻ ചൈന ശ്രമിക്കുകയാണ്. യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചൈന തായ്‌വാനു മുകളിൽ സൈനികഭ്യാസങ്ങളും മിസൈൽ വിക്ഷേപിക്കലും നടത്തി. അതിനുശേഷവും തായ്‌വാന്റെ ദിശയിൽ ദിവസവും വിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുന്നത് തുടരുകയാണ്.
സെപ്റ്റംബറിൽ തായ്‌വാനിലേക്ക് രണ്ടാമത്തെ യാത്ര നടത്തുമെന്ന് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് റിപ്പബ്ലിക്കൻ സെനറ്റർ മാർഷ ബ്ലാക്ക്ബേൺ, യു.എസ് ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കി, ഒരു കൂട്ടം ജാപ്പനീസ് നിയമസഭാംഗങ്ങൾ എന്നിവരടക്കം വിദേശ പ്രതിനിധികൾ ഈമാസം തായ്‌വാൻ സന്ദർശിക്കുന്നത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.