സ്വീഡൻ, ഫിൻലൻഡ് എന്നിവയുടെ നാറ്റോ പ്രവേശനം: എതിർക്കരുതെന്ന് തുർക്കിയയോട് നാറ്റോ മേധാവി

ബ്രസൽസ്: സ്വീഡൻ, ഫിൻലൻഡ് എന്നിവയുടെ നാറ്റോ പ്രവേശനത്തെ എതിർക്കരുതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോലൻബെർഗ് തുർക്കിയയോട് അഭ്യർഥിച്ചു. തുർക്കിയ വിദേശകാര്യ മന്ത്രി മെവ്‍ലുത് കാവുസോഗ്‍ലുവുമായി അങ്കാറയിൽ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം നാറ്റോ അംഗത്വത്തിന് ഫിൻലൻഡും സ്വീഡനും അപേക്ഷ നൽകിയിരുന്നു. തുർക്കിയയും ഹംഗറിയും ഇതിനെ എതിർത്തു. മുഴുവൻ അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാതെ നാറ്റോ പ്രവേശനം സാധ്യമല്ല.

വിമത ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നുവെന്നതാണ് സ്വീഡനും ഫിൻലൻഡിനുമെതിരായ തുർക്കിയയുടെ പ്രധാന ആരോപണം. ഫിൻലൻഡിനും സ്വീഡനുമുള്ള പിന്തുണ പ്രത്യേകം അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി മെവ്‍ലുത് കാവുസോഗ്‍ലു വ്യക്തമാക്കി. സ്വീഡനോടാണ് ശക്തമായ എതിർപ്പുള്ളത്.

കഴിഞ്ഞ മാസം സ്വീഡനിലെ തുർക്കിയ എംബസിക്ക് മുന്നിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പ് ഖുർആൻ കത്തിച്ചും തുർക്കിയ വിരുദ്ധ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം നടത്തിയിരുന്നു. തുർക്കിയ ഇതിനോട് ശക്തമായി പ്രതികരിക്കുകയും സ്വീഡൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Sweden, Finland NATO entry: NATO chief tells Turkey not to oppose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.