കോവിഡ്​ മഹാമാരി വില്ലനായി; ബീജ ദൗർലഭ്യത്തിൽ വലഞ്ഞ്​ സ്വീഡൻ

സ്​​റ്റോക്​ഹോം: ലോകമെങ്ങും രണ്ടാം തരംഗമായും മൂന്നാം തരംഗമായും പടർന്നുപിടിക്കുന്ന കോവിഡ്​ മഹാമാരി ഉണ്ടാക്കിയ പ്രശ്​നങ്ങളും പ്രതിസന്ധികളും ചെറുതല്ല. സാമ്പത്തികമായി തകർത്തും ആരോഗ്യ രംഗം അവതാളത്തിലാക്കിയും ഇപ്പോഴും ഭീതിയിൽ നിർത്തുന്ന മഹാമാരി പക്ഷേ, യൂറോപിലെ സമ്പന്ന രാജ്യമായ സ്വീഡനിൽ തീർത്തത്​ പുതിയ പൊല്ലാപ്പാണ്​.

കൃത്രിമ ഗർഭധാരണത്തിന്​ ആവശ്യമായ ബീജങ്ങൾ ലഭിക്കുന്നില്ലെന്നതാണ്​ അടുത്തിടെയായി രാജ്യം നേരിടുന്ന പ്രശ്​നം. കോവിഡ്​ സാഹചര്യത്തിൽ ആളുകൾ ബീജം ദാനം ചെയ്യാൻ ക്ലിനിക്കുകളിലെത്തത്​ തടസ്സമാകുന്നതായി ആരോഗ്യ വകുപ്പ്​ പറയുന്നു.

ആറു മാസം വരെ കാത്തുനിന്നാൽ കൃത്രിമ ഗർഭധാരണത്തിനാവശ്യമായ ബീജം ലഭിച്ചിരുന്നേടത്ത്​ ഇപ്പോഴത്​ രണ്ടര വർഷമായും അതിൽ കൂടുതലായും ഉയർന്നതായി ഡോക്​ടർമാർ പറയുന്നു. സർക്കാർ ആശുപത്രികൾ മാത്രമല്ല, സ്വകാര്യ മേഖലയിലെ ക്ലിനിക്കുകളും ബീജം ശേഖരിക്കാറുണ്ട്​. സ്വകാര്യ സ്​ഥാപനങ്ങൾ വഴി കൃത്രിമ ഗർഭധാരണത്തിന്​ ലക്ഷങ്ങൾ ചെലവു വരും. സർക്കാർ​​ മേഖലയിൽ ഇത്​ സൗജന്യവുമാണ്​. ഡെൻമാർക്​, നോർവേ, ഫിൻലൻഡ്​, ഐസ്​ലൻഡ്​ തുടങ്ങിയവ ഉൾപെടുന്ന നോർഡിക്​ രാജ്യങ്ങളും ബെൽജിയവുമാണ്​ ലോകത്ത്​ കൃത്രിമ ഗർഭധാരണം ഏറ്റവും കൂടുതൽ നടത്തുന്നത്​. അതിനാൽ തന്നെ, സ്വീഡനിലെ പ്രശ്​നം രാജ്യത്ത്​ ഗുരുതര പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​.

Tags:    
News Summary - Sweden faces sperm deficit as pandemic keeps donors away from clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.