അങ്കാറ: ഇസ്തംബൂളിലും അങ്കാറയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുകൂലികൾക്കായി വൻ റെയ്ഡ് നടത്തി തുർക്കിയ പൊലീസ്. നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ യാലോവയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ആറ് ഐ.എസ് തീവ്രവാദികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റെയ്ഡ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.
ചൊവ്വാഴ്ച 114 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അങ്കാറയിൽ 11 വിദേശ പൗരന്മാർ ഉൾപ്പെടെ 17 പ്രതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.