പാകിസ്താന്‍റെ അർധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം

ഇസ്‌ലാമാബാദ്: പാകിസ്താന്‍റെ അർധസൈനിക സേനയുടെ പെഷവാറിലെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ എട്ടോടെ അർധസൈനിക സേനയായ ഫെഡറൽ കോൺസ്റ്റാബുലറിയുടെ (എഫ്.സി.) സദ്ദാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.

പ്രധാന ഗേറ്റിന് മുന്നിലെത്തിയയാൾ സ്വയം പൊട്ടിത്തെറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ സമയം രണ്ടുപേർ കോമ്പൗണ്ടിലേക്ക് കടന്നുകയറാനും ശ്രമിച്ചു. സ്ഥലത്ത് പല തവണ സ്ഫോടനമുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞു.

ബാരക്കുകൾ, ആശുപത്രികൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് എന്നിവയെല്ലാം എഫ്.സിയുടെ ആസ്ഥാനത്ത് ഉണ്ട്. ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിവസത്തേക്കുള്ള അസംബ്ലി പ്രധാന കോമ്പൗണ്ടിൽ നടക്കാനിരിക്കെയായിരുന്നു ചാവേറാക്രമണം.

Tags:    
News Summary - Suicide attack on Pakistan's paramilitary headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.