തെ​ഹ്റാ​നി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം യു.​എ​സ്-​ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി തെ​രു​വി​ലി​റ​ങ്ങി​യ ഇ​റാ​നി​ക​ൾ

ഇറാനിലും ലബനാനിലും ആക്രമണം രൂക്ഷം; യു.​എ​സി​ന്റെ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച് ഇ​റാ​ൻ

തെ​ഹ്റാ​ൻ: നി​രു​പാ​ധി​ക കീ​ഴ​ട​ങ്ങ​ല​ല്ലാ​തെ ഇ​നി മാ​ർ​ഗ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​നി​ൽ ആ​ക്ര​മ​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കി യു.​എ​സും ഇ​സ്രാ​യേ​ലും. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തെ​ഹ്റാ​ന് പു​റ​മെ ഷീ​റാ​സ്, ഖും ​പ​ട്ട​ണ​ങ്ങ​ളി​ലും, കു​ർ​ദ് വി​ഘ​ട​ന സം​ഘ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി പ​ടി​ഞ്ഞാ​റ്- തെ​ക്ക് അ​തി​ർ​ത്തി​ക​ളി​ലും വെ​ള്ളി​യാ​ഴ്ച​യും വ​ൻ ബോം​ബി​ങ് തു​ട​ർ​ന്നു. മ​ര​ണം 1300 ക​വി​ഞ്ഞ രാ​ജ്യ​ത്ത് 2,000ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തെ​ക്ക​ൻ ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ശ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​റാ​നും ആ​ക്ര​മ​ണം ന​ട​ത്തി. ജോ​ർ​ഡ​നി​ൽ അ​മേ​രി​ക്ക​ൻ റ​ഡാ​ർ സം​വി​ധാ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. യു.​എ.​ഇ​യി​ലും മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

തെ​ഹ്റാ​നി​ൽ സി​വി​ലി​യ​ൻ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പ​ക ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​റാ​ന്റെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഷീ​റാ​സി​ൽ സി​വി​ലി​യ​ന്മാ​ർ അ​ട​ക്കം 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ​രി​ഗ​ണി​ച്ച് രാ​ജ്യ​ത്തെ ന​യ​ത​ന്ത്ര​ജ്ഞ​രെ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​സ​ർ​ബൈ​ജാ​ൻ അ​റി​യി​ച്ചു. കീ​ഴ​ട​ങ്ങ​ല​ല്ലാ​തെ ഇ​നി ഇ​റാ​ന് മാ​ർ​ഗ​മി​ല്ലെ​ന്ന ട്രം​പി​ന്റെ പ്ര​സ്താ​വ​ന​ക്ക്, ത​ങ്ങ​ൾ ഇ​നി ച​ർ​ച്ച​ക്കി​​ല്ലെ​ന്നും യു​ദ്ധം ആ​ളി​ക്ക​ത്തി​ച്ച​വ​രാ​ണ് മ​ധ്യ​സ്ഥ​ത​ക്ക് ഇ​റ​ങ്ങേ​ണ്ട​തെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ശ്കി​യാ​ൻ പ​റ​ഞ്ഞു. തെ​ഹ്റാ​നി​ൽ ഭ​ര​ണം നി​ഷ്‍ക്രി​യ​മാ​യെ​ന്നും അ​മേ​രി​ക്ക​യോ​ടും ഇ​സ്രാ​യേ​ലി​നോ​ടും ന​ന്നാ​യി പെ​രു​മാ​റു​ന്ന നേ​തൃ​ത്വ​ത്തി​നാ​ണ് താ​ൻ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​നി​ടെ, അ​ഞ്ചു ല​ക്ഷം പേ​ർ​ക്ക് നി​ർ​ബ​ന്ധി​ത കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ്പാ​ക്കു​ന്ന തെ​ക്ക​ൻ ല​ബ​നാ​നി​ലും വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന​ത്. ദാ​ഹി​യ, സി​ദോ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ ഒ​രു ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് അ​ഭ​യാ​ർ​ഥി​ക​ളാ​യ​ത്.

ല​ബ​നാ​നി​ൽ ഇ​റാ​ൻ എം​ബ​സി പ​രി​സ​ര​ത്തും ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​സ്രാ​യേ​ൽ മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്ചി​ന്റെ മ​ക​ന​ട​ക്കം പ​ട്ടാ​ള​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​റാ​ഖി​ൽ ബ​സ്വ​റ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ പ​തി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 14,000ലേ​റെ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ യാ​ത്രാ പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്. 10 രാ​ജ്യ​ങ്ങ​ളി​ലാ​ണ് വി​മാ​ന​ങ്ങ​ൾ യാ​ത്ര ന​ട​ത്താ​നാ​കാ​തെ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. 

Tags:    
News Summary - Attacks intensify in Iran and Lebanon; Iran attacks U.S. missile defense systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.