മെൽബൺ: ഇറാനെതിരെയുള്ള ഒരു ആക്രമണ നടപടിയിലും ആസ്‌ട്രേലിയക്കാർ പങ്കെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ്. യു.എസ് സൈന്യത്തിന്‍റെ ഭഗമായിട്ടുണ്ടെങ്കിലും ആസ്‌ട്രേലിയൻ നിയമത്തിനും നയത്തിനും അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങളുടെ സൈന്യം ബാധ്യസ്ഥരാണ്.
ശ്രീലങ്കക്ക് സമീപം ഇറാൻ യുദ്ധക്കപ്പൽ മുക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇറാനെതിരായ ആക്രമണത്തിന് പൂർണ്ണ പൊതുജന പിന്തുണ വാഗ്ദാനം ചെയ്ത ആദ്യത്തെ യു.എസ് സഖ്യകക്ഷികളിൽ ഒരാളായിരുന്നു അൽബനീസ്.
മേഖലയിൽ ചൈനയെ നേരിടാൻ ലക്ഷ്യമിട്ട് രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ സബ്മറൈനറുകൾ യു.എസ് കപ്പലിൽ ഉണ്ടായിരുന്നു.
ഉടമ്പടി പ്രകാരം വരും വർഷങ്ങളിൽ അമേരിക്കയിൽ നിന്ന് ആണവ സാങ്കേതികവിദ്യയും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളും ആസ്‌ട്രേലിയ സ്വീകരിക്കും.
പരിശീലനത്തിന്‍റെ ഭാഗമായി ആസ്‌ട്രേലിയൻ സൈനികർ അന്തർവാഹിനികളിൽ ഉണ്ടാകുമെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.സിഡ്‌നിയിലെയും മെൽബണിലെയും ജൂത സ്ഥാപനങ്ങൾക്കു നേരേയുണ്ടായ ആക്രമണത്തെചൊല്ലി ഇറാനുമായുള്ള നയതന്ത്ര ബന്ധം ആസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.