'അവരെ പിന്തുണക്കേണ്ട സമയം' കർഷകർക്ക് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 'അവരെ പിന്തുണക്കേണ്ട സമയം' ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്.

'കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ് -സിഖ്മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ 551ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും അത് ഒരു യാഥാർത്ഥ്യമാണെന്ന് ഞങ്ങൾക്കറിയാം. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു -അദ്ദേഹം പറഞ്ഞു.

കനേഡിയൻ പ്രതിരോധമന്ത്രി ഹർജിത് സിംഗ് സഞ്ജനും സർക്കാർ നടപടിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. 'സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപോർട്ടുകൾ ആശങ്കാജനകമാണ്. എന്‍റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങൾ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കാനഡയിൽ നിരവധി കനേഡിയൻ-പഞ്ചാബി കുടിയേറ്റ കുടുംബമുണ്ട്. ഇവിടെ 84 ഗുരുദ്വാരകളിലാണ് ആഘോഷം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ലോകം മുഴുവന്‍ 3 കോടി 70 ലക്ഷം സിഖ് വംശജരാണുള്ളത്. ഇതില്‍ കാനഡയില്‍ മാത്രം 4,68,673 സിഖുകാരാണുള്ളത്.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.