ഓസ്കർ നോമിനേഷനുകളിൽ വിസ്മയമായി സിന്നേഴ്സ്; നേടിയത് 16 നോമിനേഷനുകൾ,13 എണ്ണവുമായി വൺ ബാറ്റിൽ ആഫ്റ്ററും

കാലിഫോർണിയ: ഓസ്കർ നോമിനേഷനുകളിൽ വിസ്മയമായി റയൻ കൂഗ്ലറുടെ സിന്നേഴ്സ്. ചരിത്രത്തിലാദ്യമായി 16 നോമിനേഷനുകളാണ് ചിത്രം നേടിയത്. മൈക്കൽ ബി ജോർദാൻ ഇരട്ട വേഷത്തിൽ അഭിനയിച്ച വാംബയർ സിനിമ ഒരുപോലെ സിനിമ നിരൂപകരുടെയും കണികളുടെയും പിന്തുണ നേടിയ സിനിമയാണ്. ലോകത്താകെ 368 മില്യൺ ഡോളറാണ് സിനിമ നേടിയത്. വാംബയർ ഫാന്റസിയയും കറുത്ത വർഗക്കാർ നേരിടുന്ന പ്രശ്നങ്ങളും അവതരിരിപ്പിച്ച സിനിമ 1930കളിലെ മിസിസിപ്പിയിൽ നടക്കുന്ന സംഭവങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. പരാജയമാകുമെന്ന് കുരുതിയിരുന്ന സിനിമ അമ്പരപ്പിക്കുന്ന വാണിജ്യ വിജയമാണ് കരസ്ഥാമാക്കിയിരുന്നത്. ഓസ്കാർ നോമി​നേഷനുകളിലും ഇപ്പോൾ മിന്നും പ്രകടനമാണ് ചിത്രം നടത്തിയത്. 14 ഓസ്കറുകൾ വീതം ​നേടിയ ഓൾ എബൗട്ട് ഈവ്(1950), ടൈറ്റാനിക്(1997), ലാ ലാ ലാൻഡ്(2016) എന്നിവയാണ് മുൻ കാലങ്ങളിൽ കൂടുതൽ നോമിനേഷനുകൾ നേടിയത്. കൗണ്ടർ കൾചറൽ കോമഡി സിനിമയായ വൺ ബാറ്റിൽ ആഫ്റ്റർ അനദറും ഇക്കുറി 13 നോമിനേഷനുകൾ നേടിയിട്ടുണ്ട്.

സിന്നേഴ്സ് നോമിനേഷനുകൾ നേടിയ വിഭാഗങ്ങൾ

ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ, ആക്ടർ ഇൻ എ ലീഡിങ് റോൾ, സിനിമറ്റോഗ്രഫി, വിഷ്വൽ ഇഫക്ട്സ്, സൗണ്ട്, എഡിറ്റിങ്, പ്രൊഡ്ക്ഷൻ ഡിസൈൻ, ഒറിജിനൽ സോങ്, കോസ്റ്റ്യൂം ഡിസൈൻ, കാസ്റ്റിങ്, ആക്ടർ ഇൻ എ സപ്പോർട്ടിങ് റോൾ, ഒറിജിനൽ സ്​ക്രീൻ പ്ലേ, മേക്കപ്പ്, ആക്ടറസ് ഇൻ എ സപ്പോർട്ടിങ് റോൾ.

മികച്ച സിനിമ വിഭാഗത്തിൽ നോമിനേഷൻ നേടി എഫ് 1 ദ മൂവിയും

ഫോർമുല വൺ റേസിങ് ​​ഡ്രൈവറായി പ്രാഡ് പിറ്റ് തകർത്തഭിനയിച്ച എഫ്. 1 ദ മൂവി ഏവരെയും ഞെട്ടിച്ച് മികച്ച ചിത്രത്തിനുള്ള നോമിഷേൻ ​നേടി. സാ​ങ്കതികത്തികവും കലാ മേന്മയും ബ്രാഡ് പിറ്റിന്റെ മികച്ച പ്രകടനവും ഉണ്ടായിരുന്നുവെങ്കിലും മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുമെന്ന് അധികംപ്രവചിക്കപ്പെട്ടിരുന്നില്ല.

ട്രെയിൻ ഡ്രീംസ്, സിന്നേഴ്സ്, സെന്റിമെന്റൽ വാല്യൂ, ദി സീക്രട്ട് ഏജന്റ്, വൺ ബാറ്റിൽ ആഫ്റ്റർ അനദർ, മാർട്ടി സുപ്രീം, ഹാംനറ്റ്, ഫ്രാങ്കൻസ്റ്റീൻ, എഫ്1 ദ മൂവി, ബ്യൂഗോണിയ എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകൾ കരസ്ഥമാക്കിയത്. ഇന്ത്യയുടെ ഔ​ദ്യോഗിക എൻട്രിയായിരുന്ന നീരജ് ഗായ്‍വാന്റെ ഹോംബൗണ്ട് മികച്ച ചിത്രത്തിനുള്ള മത്സരത്തിൽനിന്ന് പുറത്തായി.

ബെസ്റ്റ് ആക്ടർ പുരസ്കാരത്തിന് വാഗ്നർ ​മൗറ( ദി സീക്രട്ട് ഏജന്റ്), മൈക്കൽ ബി ജോർദാൻ(സിന്നേഴ്സ്), ഈഥൻ ഹോക്ക്(ബ്ലൂ മൂൺ), ലിയനാർഡോ ഡി കാപ്രിയോ(വൺബാറ്റിൽ ആഫ്റ്റർ അനദർ), തിമോത്തി ഷാലമെ (മാർട്ടി സു​പ്രീം) എന്നിവരാണ് നോമിനേഷൻ നേടിയത്. ഈ വർഷത്തെ ഓസ്കർ പുരസ്കാരങ്ങൾ മാർച്ച് 15നാണ് പ്രഖ്യാപിക്കുക.

Tags:    
News Summary - sinner leading oscar with 16 nominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.