ബെയ്ജിങ്: മലബന്ധ ആശ്വാസം തേടി ഈൽ മത്സ്യത്തെ മലദ്വാരത്തിൽ കയറ്റി യുവാവ്. മത്സ്യം യുവാവിന്‍റെ വയറിലെത്തിയതോടെ ഇത് ഇയാളുടെ ജീവന് ഭീഷണിയാകുകയും ചെയ്തു. ചൈനയിലെ ജിൻഷു പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
മലബന്ധത്തിനുള്ള നാടൻ പ്രതിവിധിയായാണ് യുവാവ് മത്സ്യ പ്രയോഗം നടത്തിയത്. എന്നാൽ, ഈൽ മത്സ്യം യുവാവിന്‍റെ വയറ്റിലെത്തുകയായിരുന്നു. നാണക്കേട് ഓർത്ത് സംഭവം പുറത്ത് പറയാൻ യുവാവ് ആദ്യം തയാറായില്ല. എന്നാൽ, വേദന സഹിക്കാൻ കഴിയാതെയായതോടെയാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്.
തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാക്കിയില്ലായിരുന്നുവെങ്കിൽ യുവാവിന്‍റെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നുവെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
ഇതാദ്യമായല്ല ചൈനയിൽ ഇത്തരം സംഭവം. കഴിഞ്ഞ വർഷവും ചൈനയിൽ നിന്ന് സമാനരീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.