ന്യൂയോർക്: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ ചുമത്തിയ താരിഫ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ച് മൂന്ന് സെനറ്റ് അംഗങ്ങൾ.
ഇന്ത്യക്കുമേൽ നിരുത്തരവാദപരമായ താരിഫ് തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും നിർണായകമായ സഹകരണത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണെന്നും അവർ പറഞ്ഞു.
നോർത്ത് കരോലൈനയിലെ ഡെബോറ റോസ്, ടെക്സസിലെ മാർക് വീസി, ഇലനോയിയിലെ രാജ കൃഷ്ണമൂർത്തി എന്നിവരാണ് വെള്ളിയാഴ്ച പ്രതിനിധിസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്.
ലോകത്തിലെതന്നെ ഉയർന്ന തീരുവയായ ഇതിൽ റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ഏർപ്പെടുത്തിയ 25 ശതമാനവും ഏർപ്പെടും. യു.എസിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുന്നു. ട്രംപ് ചുമത്തുന്ന അധിക തീരുവ യു.എസിലെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലവസരങ്ങളെയും നവീകരണത്തെയും മത്സരശേഷിയെയും അപകടത്തിലാക്കുമെന്നും സെനറ്റർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.