മോസ്കോ: യു.എസിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, റഷ്യയുടെ തെക്കുപടിഞ്ഞാറൻ സരടോവ് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു.
കുട്ടികളുടെ നഴ്സറിയുടെയും ക്ലിനിക്കിന്റെയും ജനലുകൾ തകർന്നു. റഷ്യയുടെ ആകാശത്ത് അർധരാത്രിയിൽ പറന്നെത്തിയ 41 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതായും പ്രാദേശിക അധികാരികൾ അറിയിച്ചു. യുക്രയ്നിലെ ഊർജമേഖലയിലേക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേർസൺ ഉൾപ്പെടെ വിവിധ മേഖലകളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്.
അതേസമയം റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യൂറോപ്യൻ നേതാക്കളുമായി ജർമനിയിൽ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.