Posted On
date_range Updated On
date_range തായ്ലൻഡും കംബോഡിയയും വെടിനിർത്തൽ തുടരാൻ സമ്മതിച്ചതായി ട്രംപ്
വാഷിങ്ടൺ: ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ തായ്ലൻഡും കംബോഡിയയും വെടിനിർത്തൽ തുടരാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ, ട്രംപിെന്റ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരാകുൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൺ മനേത് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിലാണ് വെടിനിർത്തൽ കരാർ തുടരാൻ തീരുമാനമായതെന്ന് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
എന്നാൽ, ട്രംപിെന്റ പ്രഖ്യാപനത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.