കാബൂൾ: അഫ്ഗാനിൽ തോക്കുധാരികൾ ഏഴ് ഫാക്ടറി തൊഴിലാളികളെ കൊലപ്പെടുത്തി. സോർഖ് റോഡ് ജില്ലയിലെ ഒരു പ്ലാസ്റ്റർ ഫാക്ടറി തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായതെന്ന് നംഗർഹാർ പ്രവിശ്യയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ജലാലാബാദിൽ നടന്ന മറ്റൊരു അക്രമത്തിൽ ഒരു വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. ഇവർ യാത്ര ചെയ്തിരുന്ന ഒാേട്ടാറിക്ഷക്ക് നേരെയാണ് സ്ഫോടനം നടന്നത്. പ്രവിശ്യാ ആശുപത്രിയിലെ ഡോക്ടറായിരുന്നു.
മൂന്നു കുട്ടികളടക്കം സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നടന്ന സമാനമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം സായുധ സംഘത്തിലെ ഒരംഗത്തെ പിടികൂടാൻ പടിഞ്ഞാറൻ ഹീറാത്ത് പ്രവിശ്യയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പ്രദേശവാസികൾ അടക്കം 39 പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.