ക്രിസ്തു ആണെന്ന് അവകാശപ്പെട്ടയാളെ കുരിശിൽ തറക്കാനൊരുങ്ങി അനുയായികൾ : ജീവൻ രക്ഷക്ക് പൊലീസിൽ അഭയം തേടി 'ക്രിസ്തു'

യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് എലിയു സിമിയു എന്ന കെനിയക്കാരൻ. വർഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് ഇയാൾ നടക്കാറുള്ളത്. ഒടുവിൽ നാട്ടുകാർ കുരിശിൽ തറക്കാൻ ഒരുങ്ങിയതോടെയാണ് പണി പാളിയത്.

ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയാണ് എലിയു. ഇയാൾ ശരിക്കും യേശുവാണെങ്കിൽ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്നും അതിനാൽ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

Tags:    
News Summary - Self-proclaimed ‘Jesus Christ’ runs to police station as locals allegedly plan to 'crucify' him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.