വാഷിങ്ടൺ: പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും അന്തരിച്ചു. ലോറൻസ് ഫോസെറ്റ് (58) ആണ് മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബർ 20 നായിരുന്നു ഹൃദ്രോഗബാധിതനായ ലോറൻസ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്.
ഹൃദയം മാറ്റിവച്ചശേഷം ലോറൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൃദയത്തെ ശരീരം തിരസ്‌കരിക്കുന്നതിന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ കണ്ട് തുടങ്ങിയിരുന്നു.
ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലാണ് ആദ്യമായി പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ബെന്നറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.