ക്വാലാലംപുർ: പതിറ്റാണ്ടിലേറെ മുമ്പ് സമുദ്രത്തിന് മുകളിൽവെച്ച് അപ്രത്യക്ഷമായ വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു. 2014 മാർച്ച് എട്ടിന് 239 യാത്രക്കാരുമായി മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുറിൽനിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലേക്ക് പറക്കുന്നതിനിടെ, കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചിലാണ് മലേഷ്യൻ സർക്കാർ വീണ്ടും തുടങ്ങുന്നത്.
യു.എസ് മറൈൻ റോബോട്ടിക്സ് കമ്പനിയായ ‘ഓഷ്യൻ ഇൻഫിനിറ്റി’യാണ് ഈമാസം 30 മുതൽ തിരച്ചിൽ പുനരാരംഭിക്കുകയെന്ന് മലേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.ബോയിങ് 777 വിമാനം പറന്നുയർന്ന് അധികം വൈകാതെ, സമുദ്രത്തിന് മുകളിൽവെച്ച് നിർദിഷ്ട പാതയിൽനിന്ന് വ്യതിചലിച്ച് തെക്കുഭാഗത്തേക്ക് ദിശ മാറി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് സഞ്ചരിച്ചതായി സാറ്റലൈറ്റ് ഡേറ്റയിൽ വ്യക്തമായിരുന്നു.
പിന്നീട് എന്ത് സംഭവിച്ചെന്നതിന് വ്യക്തതയില്ല. വിമാനം വീണെന്ന് സംശയിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ 15,000 ചതുരശ്ര കി.മീ. മേഖലയിലാണ് തിരച്ചിൽ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.