സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു

സ്റ്റോക്ഹോം: സ്വീഡനിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറുള്ള ഒറെബ്രോയിലെ റിസ്ബർഗ്സ്ക സ്കൂളിലാണ് ആക്രമണം നടന്നത്. സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ ഇതിനെ വേദനാജനകമായ ദിവസം എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രക്ഷാ പ്രവർത്തനം നടന്നു വരികയാണെന്നും പ്രാദേശിക പോലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളിയുടെ ഉദ്ദേശ്യം വ്യക്തമല്ല. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപാതകം, തീവെപ്പ്, ഗുരുതരമായ ആയുധ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഔപചാരിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത മുതിർന്നവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണിത്. ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം അക്രമി ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറി എല്ലാവരോടും പുറത്തിറങ്ങാൻ ആക്രോശിച്ചതായി സ്കൂളിലെ അധ്യാപിക റോയിട്ടേഴ്‌സിനോട് പറഞ്ഞു. പൊലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. 

Tags:    
News Summary - School shooting in Sweden: 10 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.