ആണവകേന്ദ്രങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി ഇറാൻ; യു.എസ് ആക്രമണത്തെ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ തുടങ്ങി

തെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി ഇറാൻ. സുപ്രധാന സൈനിക കേന്ദ്രത്തിന് സമീപം ഇറാൻ കോൺക്രീറ്റ് മതിലുകെട്ടി സുരക്ഷയൊരുക്കുന്നുവെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 2024ൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയ സ്ഥലത്തിന് സമീപമാണ് കൂടുതൽ സുരക്ഷ ഇറാൻ ഒരുക്കുന്നത്.

പ്രധാന ആണവകേ​ന്ദ്രങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഇറാൻ ആരംഭിച്ച് കഴിഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും ആണ​വകേന്ദ്രങ്ങളിലെ ആക്രമണം ഇറാൻ ഭയപ്പെടുന്നുണ്ട്.

തെഹ്റാനിൽ നിന്നും 30 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാർചിൻ ആണവകേന്ദ്രത്തിൽ കോൺക്രീറ്റ് കൊണ്ടാണ് ഇറാൻ സുരക്ഷയൊരുക്കിയിരിക്കുന്നത്. മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ ഈ ആണവകേ​ന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും പിന്നീട് ഇറാൻ അത് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഫോർട്ടിഫിക്കേഷൻ നടപടികൾ പാർച്ചിനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നഥാൻസ് ആണവ നിലയത്തിന് സമീപമുള്ള കോലാങ്-ഗാസ് ലാ പർവ്വതത്തിലെ തുരങ്ക കവാടങ്ങളും ബലപ്പെടുത്തുന്നതായി ഫെബ്രുവരി 10-ലെ ചിത്രങ്ങൾ വ്യക്തമാക്കുന്നു

ഇസ്ഫഹാൻ ആണവ സമുച്ചയത്തിലും തുരങ്ക കവാടങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഫെബ്രുവരി 8ലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർച്ചിനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ നവീകരിച്ചിട്ടുണ്ട്. 2025 ജൂലൈ മുതൽ ഉപേക്ഷിക്കപ്പെട്ട വിമാന വേധ പീരങ്കികൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയതായും പുതിയ രണ്ട് സ്ഥലത്തുകൂടി അധികമായി വിന്യസിച്ചതായും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Satellite images show Iran repairing and fortifying sites amid US tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.