ഹിറ്റ്ലറുടെ ജന്മവീട് ഇനി പൊലീസ് സ്റ്റേഷൻ

വിയന്ന: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ ജനിച്ച ആസ്ട്രിയയിലെ ബ്രൗനൂ ആം ഇൻ പട്ടണത്തിലെ ജന്മവീട് പൊലീസ് സ്റ്റേഷനാക്കി മാറ്റി. നവനാസി അനുഭാവികൾ ഈ കെട്ടിടത്തെ 'തീർഥാടന കേന്ദ്ര'മായി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം നടപ്പാക്കിയത്. ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള ഈ നഗരത്തിൽ ബുധനാഴ്ച പുതിയ പൊലീസ് സ്റ്റേഷൻ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.

ജില്ലാ പൊലീസ് ആസ്ഥാനവും പ്രാദേശിക പൊലീസ് വിഭാഗവും ഇനി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. 2017-ൽ ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഈ കെട്ടിടം ഏറ്റെടുത്തിരുന്നു. 2019-ലാണ് ഇത് പൊലീസ് സ്റ്റേഷനാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കെട്ടിടത്തിന് മുന്നിലുള്ള ഫാസിസത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന സ്മാരകക്കല്ല് അതേപടി നിലനിർത്തിയിട്ടുണ്ട്. "ഇനി ഒരിക്കലും ഫാസിസമില്ല" എന്ന സന്ദേശം അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.  

Tags:    
News Summary - Hitler's birthplace to become a police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.