Posted On
date_range Updated On
date_range സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്.
ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു തന്റെ പ്രചാരണത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്.
ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് പാക് വംശജനായ സാദിഖ് ഖാന്‍. 2019ല്‍ മികച്ച രാഷ്ട്രീയ നേതാവിനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.