ഇറാനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 11 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്
തെഹ്റാൻ: പശ്ചിമ ഇറാനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർക്ക് ദാരുണാന്ത്യം. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുർദിസ്താൻ-ഹമദാൻ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന നഗര പാതയിൽ ശനിയാഴ്ചയാണ് സംഭവം. ഓടുന്നതിനിടയിൽ മറ്റു പല വാഹനങ്ങളിലും ഇടിച്ചതിനുശേഷം സ്ഫോടനം സംഭവിക്കുകയും നിരവധി വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നുവെന്നും അത് കൂടുതൽ പേരുടെ മരണത്തിനിടയാക്കിയെന്നും ഐ.ആർ.ഐ.ബി അറിയിച്ചു.
പരിക്കേറ്റവരെ സനന്ദജിലെ വിവിധ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്. ബ്രേക്ക് സംവിധാനത്തിലുണ്ടായ തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
ഇറാനിൽ സമാനമായ മറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഖാർഗ് ദ്വീപിന് സമീപം എണ്ണ ഇറക്കുന്നതിനിടയിൽ ഒരു ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യു.എസ് നാവികസേനയുടെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് ആരോപിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.
ഈ വർഷം ജൂലൈയിലും ഹുർമുസ് കടലിടുക്കിൽ സമാനമായ രീതിയിൽ നാവിക മൈനിൽ ഇടിച്ച് എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചിരുന്നു.ഇത്തരം അടിയന്തര സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യയിൽ സുരക്ഷാ സന്നാഹങ്ങൾ കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.