വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലേക്ക്

കൊളംബോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിലേക്ക്. തിങ്കളാഴ്ച കൊളംബോയിലെത്തുന്ന അദ്ദേഹം 'ബിംസ്റ്റെക്' ഉച്ചകോടിയിലും ശ്രീലങ്കൻ ഭരണനേതൃത്വവുമായുള്ള ഉഭയകക്ഷി ചർച്ചയിലും പങ്കെടുക്കും.

ശ്രീലങ്കക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ, ബംഗ്ലാദേശ്, മ്യാന്മർ, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യപ്രതിനിധികളാണ് ഉച്ചകോടിക്ക് എത്തുന്നത്. മാർച്ച് 30നു നടക്കുന്ന ഉച്ചകോടിയുടെ വിർച്വൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

Tags:    
News Summary - S Jaishankar to travel to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.