മോസ്കോ: അഞ്ച് ദിവസമായി തുടർച്ചയായി കനത്ത വ്യോമാക്രമണം നടത്തുന്നതിനിടെ യുക്രെയ്ന്റെ അതിർത്തി ഗ്രാമങ്ങൾ പിടിച്ചെടുത്ത് റഷ്യ. യുക്രെയ്ന്റെ വടക്കുകിഴക്കൻ മേഖലയായ സുമിയിലെ ഗ്രാമങ്ങളാണ് പിടിച്ചെടുത്തത്. അതിർത്തി മേഖലയിൽ ബഫർ സോൺ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ നടപടി.
ബഫർ സോൺ സ്ഥാപിക്കാൻ ഉത്തരവിട്ടതായി റഷ്യൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുക്രെയ്ന്റെ കടന്നുകയറ്റത്തിന് ഏറ്റവും സാധ്യതയുള്ളതാണ് അതിർത്തി മേഖലയെന്ന് പുടിൻ പറഞ്ഞു. ഇവിടെ സുരക്ഷ ബഫർ സോൺ സ്ഥാപിക്കാൻ സൈനികർക്ക് നിർദേശം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തശേഷവും സുമിയിൽ റഷ്യൻ-യുക്രെയ്ൻ സൈനിക ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണെന്ന് മേഖല സൈനിക ഭരണകൂടത്തിന്റെ തലവൻ ഒലെ റിഹോറോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.