കോവിഡ്​ മരുന്ന്​ ഇന്ത്യക്ക്​ കൈമാറാൻ റഷ്യ

ന്യൂഡൽഹി: സ്​പുട്​നിക്​ വാക്​സിൻ ഇന്ത്യക്ക്​ കൈമാറിയതിന്​ പിന്നാലെ കോവിഡിനുള്ള മരുന്നും നൽകാനൊരുങ്ങി റഷ്യ. രാജ്യത്തെ വ്യവസായ ഭീമനായ റോസ്​ടെക്​ വികസിപ്പിച്ചെടുത്ത കോവിഡ് മരുന്നായ​ ഗ്ലോബുലിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയാണ്​ തേടുന്നത്​.

കമ്പനി സി.ഇ.ഒ സെർജി ചെംസോവ്​ ഇക്കാര്യം സ്ഥിരീകരിച്ചു. ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച തുടരുകയാണ്​. ഇതിൽ കോവിഡ്​ മരുന്നിന്‍റെ കൈമാറ്റവും ഉൾപ്പെടുന്നുവെന്ന സൂചനകളാണ്​ അദ്ദേഹം നൽകിയത്​.

കോവിഡിൽ നിന്ന്​ മോചിതരായ രോഗികളുടെ ബ്ലെഡ്​ പ്ലാസ്​മയിൽ നിന്നും രണ്ട്​ ഡോസ്​ വാക്​സിനെടുത്ത ആളുകളുടെ പ്ലാസ്​മയിൽ നിന്നും നിർമിക്കുന്ന മരുന്നാണ്​ ഗ്ലോബുലിൻ. ഇൗ മരുന്ന്​ ഉപയോഗിച്ചാൽ കോവിഡിനെതിരെയുള്ള ആന്‍റിബോഡി ശരീരത്തിൽ പെ​ട്ടെന്ന്​ ഉണ്ടാവുമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. 

Tags:    
News Summary - Russia offers new Covid-19 drug to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.