ഇറാൻ വനിത ദേശീയ ഫുട്ബാൾ ടീം അംഗങ്ങൾ ക്വാലാലംപുർ വിമാനത്താവളത്തിൽ
തെഹ്റാൻ: ആസ്ട്രേലിയയിൽ അഭയം തേടാനുള്ള ശ്രമത്തിന് ശേഷം ഇറാന്റെ വനിതാ ദേശീയ ഫുട്ബാൾ ടീം അംഗങ്ങൾ തെഹ്റാനിൽ തിരിച്ചെത്തി. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ആസ്ട്രേലിയയിൽ പോയതായിരുന്നു ഇവർ. ക്യാപ്റ്റൻ സഹ്‌റ ഖൻബാരി ഉൾപ്പെടെ ഏഴുപേർക്ക് അവിടെ മാനുഷിക പരിഗണന നൽകി വിസ അനുവദിച്ചിരുന്നു.
എന്നാൽ, പിന്നീട് സഹ്റ ഉൾപ്പെടെ അഞ്ചുപേർ തങ്ങളുടെ തീരുമാനം മാറ്റുകയും ടീമിനൊപ്പം ഇറാനിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. രണ്ട് താരങ്ങൾ ഇപ്പോഴും ആസ്‌ട്രേലിയയിൽ തുടരുകയാണ്. ഫാത്തിമ പസന്ദിദെയും ആതിഫ റമദാനിസാദെയുമാണ് നാട്ടിൽ തിരിച്ചെത്താത്തവർ. ഇവർ ആസ്‌ട്രേലിയൻ ക്ലബായ ബ്രിസ്‌ബേൻ റോറിനൊപ്പം പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. താരങ്ങൾ മടങ്ങിയത് ഇറാനിലെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുമ്പോൾ എന്നാൽ ഇവരുടെ ദേശസ്നേഹം ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.