യു​ദ്ധ​ത്തി​ലെ ദൈ​വ​വും പി​ശാ​ചു​ക്ക​ളും

പ​തി​നെ​ട്ടു​നാ​ൾ ക​ട​ന്ന യാ​ങ്കി-​സ​യ​ണി​സ്റ്റ് കൂ​ട്ടു​കെ​ട്ടി​ന്റെ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഭ​ര​ണ​നേ​തൃ​ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യെ ഇ​സ്രാ​യേ​ൽ വ​ധി​ച്ച​തി​ൽ പി​ന്നെ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ അ​നൗ​ദ്യോ​ഗി​ക നേ​താ​വാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഡോ. ​അ​ലി ലാ​രി​ജാ​നി​യെ​യും ബ​സീ​ജ് അ​ർ​ധ​സേ​നാ​വി​ഭാ​ഗം ത​ല​വ​ൻ ഗു​ലാം രി​സ സു​ലൈ​മാ​നി​യെ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി.

ഇ​വ​രെ വ​ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞ​ത്, അ​വ​രി​രു​വ​രും ‘ഉ​ന്മൂ​ല​ന പ​രി​പാ​ടി​യു​ടെ ആ​ശാ​നാ​യി​രു​ന്ന ഖാം​ന​ഈ​ക്കും പൈ​ശാ​ചി​ക അ​ച്ചു​ത​ണ്ടി​ൽ​നി​ന്ന് കൊ​ല ചെ​യ്യ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കു​മൊ​പ്പം പാ​താ​ള​ത്തി​​ന്റെ ആ​​ഴ​ങ്ങ​ളി​ലേ​ക്ക് ​ചേ​ർ​ന്നു​ക​ഴി​ഞ്ഞു’ എ​ന്നാ​ണ്. അ​ക്കാ​ദ​മി​ക പാ​ണ്ഡി​ത്യ​ത്തി​ലും കാ​ന്റി​യ​ൻ ദ​ർ​ശ​ന​ത്തി​ലും എ​ണ്ണം പ​റ​ഞ്ഞ വ്യ​ക്തി​ത്വ​ങ്ങ​ളി​​ലൊ​രാ​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ഡോ. ​അ​ലി ലാ​രി​ജാ​നി പ​ക്ഷേ, അ​മേ​രി​ക്ക​ക്കും ഇ​സ്രാ​യേ​ലി​നും ത​ല​ക്കു വി​ല​യി​ട്ട് കൊ​ല ​ചെ​യ്ത് ന​ര​ക​ത്തി​ല​യ​ക്കേ​ണ്ട കൊ​ടും പാ​ത​കി​യും ‘സ​ർ​പ്പ​സ​ന്ത​തി’​യു​മാ​ണ്.

നേ​ര​ത്തേ ഖാം​ന​ഈ​യെ ​കൊ​ല ചെ​യ്ത​പ്പോ​ൾ ഭീ​ക​ര​ത​യു​ടെ മാ​സ്റ്റ​ർ മൈ​ൻ​ഡി​നെ വ​ക​വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു വ്യാ​ഖ്യാ​നം. മു​മ്പ് ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ് പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​താ​ക്ക​ളെ​യും ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല ചീ​ഫ് അ​ട​ക്ക​മു​ള്ള​വ​രെ​യു​മൊ​ക്കെ വ​ധി​ച്ചു​ക​ള​ഞ്ഞ​തും മ​ത​വ​ർ​ണ​ത്തി​ലു​ള്ള ഈ ​പൈ​ശാ​ചി​ക ചാ​പ്പ​യ​ടി​ച്ച ശേ​ഷ​മാ​ണ്. ഒ​രാ​ൾ​ക്ക് ദു​ഷ്ട​മു​ദ്ര ന​ൽ​കി ദീ​ർ​ഘ​കാ​ല പ്രോ​പ​ഗ​ണ്ട​യി​ലൂ​ടെ പൈ​ശാ​ചി​ക​വ​ത്ക​രി​ക്കു​ക, തു​ട​ർ​ന്ന് നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക, അ​ങ്ങ​നെ പ​ച്ച​ക്ക് കൊ​ല ചെ​യ്യു​ക-​യാ​ങ്കി-​സ​യ​ണി​സ്റ്റ് കൂ​ട്ടു​കെ​ട്ട് ചെ​യ്തു​വ​രു​ന്ന​ത് ഇ​താ​ണ്. ആ​ക്ര​മ​ണ​ത്തി​നും യു​ദ്ധ​ത്തി​നും ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന ത​ങ്ങ​ളു​ടേ​ത് വി​ശു​ദ്ധ ദൗ​ത്യം. അ​തി​നി​ര​യാ​കു​ന്ന​വ​രും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​വ​രും അ​തി​ന​ർ​ഹ​രാ​യ പൈ​ശാ​ചി​ക അ​ച്ചു​ത​ണ്ട് ശ​ക്തി​ക​ളും.

ദൈ​വ​ത്തെ​യും മ​ത​ത്തെ​യും കൂ​ട്ടു​പി​ടി​ച്ച് സ​യ​ണി​സ്റ്റ്, അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ സ​ഖ്യം ​​ചെ​യ്തു​വ​രു​ന്ന​തി​താ​ണ്. പ്ര​തി​യോ​ഗി​യാ​യി കാ​ണു​ന്ന​വ​രെ ശ​ത്രു​വാ​യി ലോ​ക​ത്തി​നു​മു​ന്നി​ൽ പ്ര​തി​ഷ്ഠി​ക്കു​മ്പോ​ൾ, അ​താ​ണ് ലോ​ക​ത്തി​ന്റെ ഒ​രേ​യൊ​രു ശ​ത്രു​വെ​ന്നും അ​തി​നെ നി​ഗ്ര​ഹി​ച്ചാ​ൽ അ​വ​രു​ടെ മേ​ഖ​ല​യും പി​റ​കെ ലോ​ക​വും സ​മാ​ധാ​ന​വും പു​രോ​ഗ​തി​യും നേ​ടി​യെ​ടു​ക്കു​മെ​ന്നു​മൊ​ക്കെ​യാ​വും അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ സം​ഭ​വി​ക്കു​ന്ന​തോ, ഒ​രാ​ളെ നി​ഗ്ര​ഹി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ പു​തി​യ ശ​​ത്രു​വി​നെ തേ​ടു​ക​യാ​യി. അ​തി​ന്റെ ഒ​ടു​വി​ലെ ഉ​ദാ​ഹ​ര​ണ​മാ​ണ് ലാ​രി​ജാ​നി കൊ​ല​പാ​ത​കം.

ത​നി​ക്കെ​തി​രെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ന് മു​തി​ർ​ന്നു എ​ന്ന നു​ണ​ക്ക​ഥ​യു​മാ​യാ​ണ് ഖാം​ന​ഈ​യെ കൊ​ല്ലാ​ൻ ട്രം​പ് ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. ഖാം​ന​ഈ തു​ട​ർ​ന്നാ​ൽ മേ​ഖ​ല സു​ര​ക്ഷി​ത​മാ​കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് നെ​ത​ന്യാ​ഹു​വും കൂ​ടെ ചേ​ർ​ന്നു. പ​ര​മോ​ന്ന​ത നേ​താ​വി​നെ കൊ​ന്നു​ക​ള​ഞ്ഞി​ട്ടും അ​വ​ർ​ക്ക് സ​മാ​ധാ​ന​മാ​യി​ല്ല. അ​പ്പോ​ൾ പി​ന്നെ മു​ജ്ത​ബ ഖാം​ന​ഈ, ഡോ. ​അ​ലി ലാ​രി​ജാ​നി തു​ട​ങ്ങി പു​തി​യ ‘വി​ല്ല​ന്മാ​രെ’ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​യി ഇ​സ്രാ​യേ​ൽ നു​ണ ഫാ​ക്ട​റി. അ​ത​ങ്ങ​നെ അ​റ്റ​മി​ല്ലാ​തെ ​തു​ട​ർ​ന്നു​പോ​കും എ​ന്നു ത​ന്നെ​യാ​ണ് ഇ​നി​യും നി​ല​ക്കാ​ത്ത ഗ​സ്സ-​ഫ​ല​സ്തീ​ൻ പ്ര​തി​സ​ന്ധി​യും ഇ​റാ​നെ​തി​രാ​യ മു​മ്പ​ത്തെ പ​ന്ത്ര​ണ്ടു നാ​ൾ യു​ദ്ധ​വും ക​ഴി​ഞ്ഞ മാ​സാ​വ​സാ​നം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് പ​തി​നെ​ട്ടു നാ​ളും ക​ഴി​ഞ്ഞ് അ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ഇ​റാ​നെ​തി​രാ​യ യു​ദ്ധ​വും തെ​ളി​യി​ക്കു​ന്ന​ത്.

ശ​ത്രു​നി​ർ​മൂ​ല​ന​മോ അ​തു​വ​ഴി ശാ​ശ്വ​ത​മാ​യ ഭീ​ഷ​ണി​നി​ർ​മാ​ർ​ജ​ന​മോ ഇ​സ്രാ​യേ​ലി​ന്റെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും ശ​ത്രു​വി​നെ താ​ൽ​ക്കാ​ലി​ക​മാ​യി ത​ള​ർ​ത്തു​ക​യും പി​ന്നെ​യും വ​ള​രു​മ്പോ​ൾ അ​ടു​ത്ത പ്ര​ഹ​ര​ത്തി​ന് വ​ട്ടം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​താ​ണ് സ​യ​ണി​സ്റ്റ് രീ​തി​യെ​ന്നും ഗ​സ്സ ആ​ക്ര​മ​ണം ഒ​മ്പ​തു​മാ​സം പി​ന്നി​ട്ട ഘ​ട്ട​ത്തി​ൽ ഇ​സ്രാ​യേ​ലി​ന്റെ റി​യ​ൽ അ​ഡ്മി​റ​ൽ ദാ​നി​യേ​ൽ ഹ​ഗാ​രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹ​മാ​സി​നെ​തി​രാ​യ ​ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്ന​ത് ലോ​ക​ത്തി​ന്റെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ജ​ന​മ​ന​സ്സി​ൽ വേ​രോ​ടി​യ ഹ​മാ​സ് എ​ന്ന സ​ങ്ക​ൽ​പ​ത്തെ പി​ഴു​തു​ക​ള​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് യു​ദ്ധ​ങ്ങ​ൾ അ​റ്റ​മി​ല്ലാ​തെ നീ​ണ്ടു​പോ​കു​ന്ന​ത് എ​ന്നു ഒ​രു ഇ​സ്രാ​യേ​ൽ മാ​ധ്യ​മം അ​ന്നു ടി​പ്പ​ണി കു​റി​ക്കു​ക​യും ചെ​യ്തു.

അ​ധി​നി​വേ​ശ യു​ദ്ധ​ങ്ങ​​ൾ​ക്കെ​ല്ലാം വി​ശു​ദ്ധ​യു​ദ്ധം എ​ന്നും പൈ​ശാ​ചി​ത​ക്കെ​തി​രാ​യ പ്ര​തി​രോ​ധം എ​ന്നു​മൊ​ക്കെ മ​ത​വ​ർ​ണം ന​ൽ​കു​ന്ന​തും ആ​ക്ര​മി രാ​ജ്യ​ത്തെ ജ​ന​ത​യെ വൈ​കാ​രി​ക​ത​യി​ൽ എ​ല്ലാം മ​റ​പ്പി​ച്ചു​നി​ർ​ത്താം എ​ന്നു ക​ണ്ടു​കൂ​ടി​യാ​ണ്. ഇ​റാ​ൻ യു​ദ്ധം ദൈ​വ​നി​ർ​ദേ​ശാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കു​രി​ശു​യു​ദ്ധ​മാ​ണെ​ന്ന് ​യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ യു​ദ്ധ​കാ​ര്യ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത് ഈ​യി​ടെ വി​ശേ​ഷി​പ്പി​ച്ചു. ‘എ​ന്റെ പാ​റ​യാ​കു​ന്ന യ​ഹോ​വ വാ​ഴ്ത്ത​പ്പെ​ട്ട​വ​ൻ; അ​വ​ൻ യു​ദ്ധ​ത്തി​ന്നു എ​ന്റെ കൈ​ക​ളെ​യും പോ​രി​ന്നു എ​ന്റെ വി​ര​ലു​ക​ളെ​യും അ​ഭ്യ​സി​പ്പി​ക്കു​ന്നു’​വെ​ന്ന ബൈ​ബി​ളി​ലെ സ​ങ്കീ​ർ​ത്ത​നം അ​ധ്യാ​യം 144 ാം വാ​ക്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ര​ത്തി​യ തെ​ളി​വ്. ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ദൈ​വ​സ​ഹാ​യം യാ​ങ്കി-​സ​യ​ണി​സ്റ്റ് കൂ​ട്ടു​കെ​ട്ടി​നാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ങ്ങ​നെ ദൈ​വ​ത്തെ കൂ​ട്ടു​പി​ടി​ച്ച് യു​ദ്ധ​വെ​റി പ​ര​ത്താ​നു​ള്ള നീ​ക്ക​ത്തെ ജ​റൂ​സ​ല​മി​ലെ ല​ത്തീ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ക​ർ​ദി​നാ​ൾ പി​യ​ർ​ബാ​റ്റി​സ്റ്റ പി​സ​ബാ​ല ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​യു​ദ്ധ​ത്തി​ലേ​ക്കും ഇ​തു​പോ​ലു​ള്ള​തി​ലേ​ക്കും ദൈ​വ​നാ​മം വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് കൊ​ടും​പാ​പ​​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തീ​ർ​ത്തും ഭൗ​തി​ക, രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം മു​ന്നി​ൽ​വെ​ച്ചു​ള്ള​താ​ണ് ഓ​രോ യു​ദ്ധ​വും. ഈ ​യു​ദ്ധ​ത്തി​ൽ ദൈ​വ​മു​ണ്ടെ​ങ്കി​ൽ നി​ല​കൊ​ള്ളു​ക, കൊ​ല്ല​പ്പെ​ടു​ക​യും ​വേ​ദ​ന തി​ന്നു​ക​യും പ​ശ്ചി​മേ​ഷ്യ​യി​ലു​ട​നീ​ളം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ദി​നാ​ൾ പി​സ​ബാ​ല പ​റ​ഞ്ഞ​താ​ണ് ശ​രി. എ​ന്നാ​ൽ, പി​ശാ​ചു​ക്ക​ൾ വേ​ദ​മോ​തു​ന്ന കാ​ല​ത്ത് ദൈ​വി​ക​നേ​രി​ന്റെ വ​ക്താ​ക്ക​ളെ ആ​രു ​കേ​ൾ​ക്കാ​ൻ?!

Tags:    
News Summary - madhyamam editorial us israel iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.