കൂ​റു​ഷ് കീ​വാ​നി

ഇ​സ്രാ​യേ​ലി​നു വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി​; ഇ​റാ​നി​ൽ ഒ​രാ​ൾ​ക്ക് വ​ധ​ശി​ക്ഷ

തെ​ഹ്റാ​ൻ: ഇ​സ്രാ​യേ​ലി​നു വേ​ണ്ടി ഇ​റാ​നി​ൽ ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​ളെ വ​ധി​ച്ചു. കൂ​റു​ഷ് കീ​വാ​നി എ​ന്ന​യാ​ളെ​യാ​ണ് ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി സം​ശ​യി​ച്ച് ഇ​റാ​ൻ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി 28ന് ​സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ രാ​ജ്യ​ത്ത് ചാ​ര​പ്ര​വൃ​ത്തി​യു​ടെ പേ​രി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

ഇ​റാ​നി​ലെ അ​തി​സു​ര​ക്ഷാ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​വ​യു​ടെ ചി​ത്ര​ങ്ങ​ളും മൊ​സാ​ദ് സം​ഘ​ത്തി​ന്‌ ഇ​യാ​ൾ കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം. ഇ​തേ​ത്തു​ട​ർ​ന്ന് പി​ടി​യി​ലാ​യ കൂ​റു​ഷ് കീ​വാ​നി​യെ ബു​ധ​നാ​ഴ്ച വ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​റാ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ 12 ദി​വ​സം നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​നി​ടെ​യാ​ണ് കീ​വാ​നി പി​ടി​യി​ലാ​കു​ന്ന​ത്.  

Tags:    
News Summary - Iran executes alleged Mossad spy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.