വാഷിങ്ടൺ: അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരടമുള്ള അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യംവിട്ടാൽ 2600 യു.എസ് ഡോളർ (2.40 ലക്ഷം രൂപ) എക്സിറ്റ് ബോണസ് നൽകുമെന്ന് യു.എസ് ആഭ്യന്തര വകുപ്പ്. സൗജന്യ വിമാനത്തുകക്ക് പുറമെയാണിതെന്ന് യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പുറത്തിറക്കിയ നോട്ടീസിൽ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ താജ്മഹൽ ഉൾപ്പെടെ കൊളംബിയയിലെയും ചൈനയിലെയും ചില ചരിത്രനിർമിതികളുടെ പടമടക്കം നൽകിയാണ് അമേരിക്ക, അനധികൃത കുടിയേറ്റക്കാർക്കുള്ള പോസ്റ്റർ തയാറാക്കിയത്. പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവിന് പിന്നാലെ കഴിഞ്ഞ മേയിൽ തുടക്കമിട്ട, അനധികൃത താമസക്കാരെ പുറത്താക്കുന്നതിനുള്ള ‘വീടണയൽ പദ്ധതി’യുടെ പേരിലാണ് എക്സിറ്റ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കത്തിൽ 1000 ഡോളറാണ് ബോണസായി അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.