Photo: Reuters

മൂന്നാമത്തെ വാക്​സിനും അനുമതി നൽകി റഷ്യ

മോസ്​കോ: തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്​സിനും അനുമതി നൽകി റഷ്യ. സ്​പുട്​നിക്​-വി, എപിവാക്​ കൊറോണ എന്നിവക്ക്​​ ശേഷം 'കൊവിവാക്​' എന്ന വാക്​സിനാണ്​ റഷ്യൻ സർക്കാർ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്​. ചുമക്കോവ്​ സെൻറർ വികസിപ്പിച്ചെടുത്ത കൊവിവാക്കിന്​​ മറ്റ്​ രണ്ട്​ വാക്​സിനുകളെ പോലെ തന്നെ കാര്യമായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്​ മുമ്പായാണ്​ അംഗീകാരം ലഭിച്ചിരിക്കുന്നത്​. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന്​ വാക്​സിനുകളുള്ള ഏകരാജ്യം റഷ്യയാണെന്ന്​ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അവകാശപ്പെട്ടു.

മോസ്​കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യട്ട്​ വികസിപ്പിച്ചെടുത്ത സ്​പുട്​നിക വി ആയിരുന്നു റഷ്യയുടെ ആദ്യ വാക്​സിൻ. അവസാനഘട്ട പരീക്ഷണങ്ങൾക്ക്​ മു​േമ്പ അതിന്​ അംഗീകാരം നൽകിയത്​ വലിയ വിവാദത്തിന്​ തിരികൊളുത്തിയിരുന്നു. എന്നാൽ, നിലവിൽ സ്​പുട്​നികി​െൻറ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്​. പ്രാരംഭഘട്ട ട്രയലുകളിൽ സ്​പുട്​നിക്​ വി 91.4 ശതമാനം ഫലപ്രാപ്​തി കാണിച്ചിരുന്നു. ഇന്ത്യയിലടക്കം ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്​.

കഴിഞ്ഞ ഡിസംബർ മുതൽ ഇൗ വാക്​സി​െൻറ വലിയ തോതിലുള്ള വാക്​സിനേഷൻ ആരംഭിച്ചിരുന്നു. ഇതുവരെ രണ്ട്​ മില്യൺ റഷ്യക്കാർക്ക്​ കുത്തിവെച്ചുകഴിഞ്ഞു. വെക്​ടർ ഇൻസ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ചെടുത്ത എപിവാക്​ കൊറോണയും കുത്തിവെപ്പായി നൽകിത്തുടങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - Russia Approves Its Third COVID-19 Vaccine CoviVac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.