ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മോറിത്താനിയൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി ചുരുങ്ങിയത് 49 പേർ മരിച്ചു. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഉയരാനിടയുണ്ട്.
ഗാംബിയ, സെനഗാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള 160ലധികം അഭയാർഥികളുമായി ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്. 17 പേരെ മാത്രമാണ് ഇതിനകം രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മോറിത്താനിയൻ തീരത്തുനിന്ന് 85 കിലോമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. ശേഷിയിലധികം ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.