റാം ചന്ദ്ര പൗഡേൽ നേപ്പാൾ പ്രസിഡന്റായി അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസ് മുതിർന്ന നേതാവ് റാം ചന്ദ്ര പൗഡേൽ നേപ്പാൾ പ്രസിഡന്റായി സത്യപ്രതിജഞ് ചെയ്ത് അധികാരമേറ്റു. 78കാരനായ പൗഡേലിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കർകിയാണ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. 33,802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ടംഗ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സി.പി.എൻ – യു.എം.എൽ സ്ഥാനാർഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണു പരാജയപ്പെടുത്തിയത്.

2008 ൽ രാജഭരണം അവസാനിപ്പിച്ച് റിപ്പബ്ലിക് ആയതിനു ശേഷം നേപ്പാളിലെ മൂന്നാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പാണിത്. നിലവിലുള്ള പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരിയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു.

Tags:    
News Summary - Ram Chandra Paudel takes oath as President of Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.