ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് നിയന്ത്രണത്തിന് കടുത്ത നിയന്ത്രണങ്ങളും പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ബോറിസ് ജോൺസൺ സർക്കാർ. ക്വാറൻറീൻ ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് (ഏകദേശം 9.5 ലക്ഷം രൂപ) പിഴ ശിക്ഷിക്കും.
14 ദിവസത്തെ ക്വാറൻറീൻ തുടർച്ചയായി ലംഘിക്കുന്നവർക്കാണ് വൻ പിഴ ശിക്ഷ ലഭിക്കുക. ആയിരം പൗണ്ട് (95000 രൂപ) മുതലാണ് പിഴ ആരംഭിക്കുക. അതേസമയം, ക്വാറൻറീനിലാകുകയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുന്നവർക്ക് സർക്കാർ 500 പൗണ്ട് (47,500 രൂപയോളം) നൽകും.
നിർമാണ തൊഴിലാളികളെ പോലെ വരുമാനമില്ലാത്തവർക്കാണ് ഇൗ സഹായം ലഭിക്കുക. പുതിയ തീരുമാനങ്ങൾ സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിലാകും. ക്വാറൻറീനിലിരിക്കുന്നവരെ നിർബന്ധിച്ച് ജോലിക്ക് വരുത്തുന്ന തൊഴിലുടമകൾക്കെതിരെയും കർശന നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.