ഭീകരതക്കെതിരെ ആഞ്ഞടിച്ച് ക്വാഡ് ഉച്ചകോടി

ടോ​ക്യോ: ത​ർ​ക്ക​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​കോ​പ​ന​പ​ര​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​രു​തെ​ന്നും ചൈ​ന​ക്ക് ക്വാ​ഡ് രാ​ജ്യ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്ക​രു​ത്. ടോ​ക്യോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ, ആ​സ്​​ട്രേ​ലി​യ, അ​മേ​രി​ക്ക, ജ​പ്പാ​ൻ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി​ക്ക് ശേ​ഷ​മു​ള്ള സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും ക്വാ​ഡ് രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര മേ​ഖ​ല​യി​ൽ ചൈ​ന​യു​ടെ മേ​ധാ​വി​ത്വ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 13 രാ​ജ്യ​ങ്ങ​ൾ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു.

ക്വാ​ഡ് അം​ഗ രാ​ജ്യ​ങ്ങ​ളും ചൈ​ന​യും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​ക്കു​ള്ള മു​ന്ന​റി​യി​പ്പി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ​ചി​ല മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ർ​ച്ചി​ൽ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ, ആ​​സ്​​ട്രേ​ലി​യ​ൻ ​പ്ര​ധാ​ന​മ​ന്ത്രി ആ​ന്റ​ണി അ​ൽ​ബ​നീ​സ്, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ എ​ന്നി​വ​രാ​ണ് ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​ത്. മും​ബൈ, പ​ത്താ​ൻ​കോ​ട്ട് ഉ​ൾ​പ്പെ​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തെയും ക്വാ​ഡ് അം​ഗ​രാ​ജ്യ​ങ്ങ​ൾ അ​പ​ല​പി​ച്ചു. ഏ​തു രീ​തി​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഭീ​ക​ര​ർ​ക്ക് ഒ​രു​ത​ര​ത്തി​ലു​ള്ള സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഒ​രു രാ​ജ്യ​ത്തി​ന്റെ​യും പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു ഭീ​ക​​രാ​ക്ര​മ​ണ​ത്തെ ​രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​ർ ത​ള്ളി​പ്പ​റ​ഞ്ഞ​ത്. പാ​കി​സ്താ​ൻ ആ​സ്ഥാ​ന​മാ​യ ല​ശ്ക​റെ ത​യ്യി​ബ, ജ​യ്ശെ മു​ഹ​മ്മ​ദ് എ​ന്നീ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​യി​രു​ന്നു മും​ബൈ​യി​ലും പ​ത്താ​ൻ​കോ​ട്ട് വ്യോ​മ​താ​വ​ള​ത്തി​ലും ആ​​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്വാ​ഡ് അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്പ​ര വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്ക് പു​തു ഊ​ർ​ജം ന​ൽ​കു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ​ദി. ക്വാ​ഡ് ക്രി​യാ​ത്മ​ക​മാ​യ പ​രി​പാ​ടി​ക​ളാ​ണ് പി​ന്തു​ട​രു​ന്ന​ത്. ടോ​ക്യോ​യി​ൽ ക്വാ​ഡ് നേ​തൃ​ത​ല​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കോ​വി​ഡി​നി​ട​യി​ലും പ​ല വി​ഷ​യ​ങ്ങ​ളി​ലും അം​ഗ​രാ​ജ്യ​ങ്ങ​ൾ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കി. ഇ​ത് ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും ​േക്ഷ​മ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മോ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ​യും റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു​വെ​ങ്കി​ലും മോ​ദി ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ല്ല.

വർഷംതോറും 100 വിദ്യാർഥികൾക്ക് ഫെലോഷിപ്

ടോക്യോ: ക്വാഡ് അംഗരാജ്യങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുങ്ങുന്നു. യുവതലമുറയിലെ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കാൻ ഫെലോഷിപ് നൽകാൻ ക്വാഡ് നേതൃതലയോഗം തീരുമാനിച്ചു.

ഇന്ത്യ, അമേരിക്ക, ആട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനും ഗവേഷണത്തിനും അപേക്ഷിക്കാം. നാലു രാജ്യങ്ങളിൽനിന്ന് 25 വിദ്യാർഥികൾക്ക് വീതം ഓരോ വർഷവും 100 പേർക്കാണ് സ്കോളർഷിപ്. അമേരിക്കയിൽ മുൻനിരയിലുള്ള സയൻസ്, എൻജിനീയറിങ്, ഗണിത സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവയിൽ പഠനത്തിനും ഗവേഷണത്തിനുമാണ് ഇവർക്ക് അവസരം ലഭിക്കുക. 2023ൽ ഫെലോഷിപ് നൽകി തുടങ്ങും.

Tags:    
News Summary - Quad unequivocally condemns terrorism; denounces 26/11, Pathankot attacks perpetrated by Pakistan-based terror groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.