ഫയൽ ചിത്രം

പുര കത്തുമ്പോൾ വാഴവെട്ടി യുക്രെയ്നിലെ ബസ് ഓപറേറ്റർമാർ; യാത്രക്ക് ഈടാക്കുന്നത് ഭീമമായ തുക

കിയവ്: യു​ദ്ധ സാഹചര്യം മുതലെടുത്ത് യുക്രെയ്ൻ സ്വകാര്യ ബസ് ലോബി ഇന്ത്യൻ വിദ്യാർഥികളെ പിഴിയുന്നതായി പരാതി. യുദ്ധ സമയത്ത് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി ഭീമമായ തുകയാണ് ഇവർ ഇന്ത്യക്കാരിൽ നിന്നടക്കം ആവശ്യപ്പെടുന്നത്.

സ്വകാര്യ ട്രാൻസ്പോർട്ട് ബസുകളിൽ പിസോചിനിൽ നിന്ന് തങ്ങളെ ഒഴിപ്പിക്കാൻ 500 ഡോളർ ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. 'അത് അവസാന ബസുകളാണെന്നും പിസോചിൻ വിടാൻ ഇനി യാതൊരു അവസരമില്ലെന്നും ഞങ്ങളോട് പറഞ്ഞു' -ഒരു വിദ്യാർത്ഥി ടെലിഗ്രാം ഗ്രൂപ്പിൽ അനുഭവം തുറന്നുപറഞ്ഞു.

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ ഉപദേശത്തെ തുടർന്ന് 1,000ത്തിലധികം വിദ്യാർഥികളാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. മാർച്ച് രണ്ടിന് നാല് മണിക്കൂറിനുള്ളിൽ ഖാർഖിവിൽ നിന്ന് മാറാനായിരുന്നു ആവശ്യം. രക്ഷാദൗത്യത്തിനായി റഷ്യ ഏതാനും മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികൾ സുരക്ഷിതമായി ഈ സ്ഥലങ്ങളിൽ എത്തി.

ആ സ്ഥലങ്ങളിൽ എത്തിയപ്പോൾ മുതൽ ചില ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സ്വകാര്യ ബസ് ഓപ്പറേറ്റർമാർ വിദ്യാർഥികളിൽ നിന്ന് വലിയ തുക ആവശ്യപ്പെട്ടു. എൽവിവിലേക്ക് യാത്ര ചെയ്യാൻ 200 ഡോളർ കൊടുത്താണ് ബസിൽ കയറിയതെന്ന് ചിലർ പറഞ്ഞു. യുദ്ധസാഹചര്യത്തെ കുറിച്ച് വിദ്യാർഥികളിൽ ഭയം ജനിപ്പിച്ചാണ് ബസുകളിൽ കയറാൻ സമ്മർദം ചെലുത്തിയത്.

Tags:    
News Summary - private transport buses in Ukraine extracted huge amounts from Indian students to provide transportation to them during the war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.