മ്യാൻമറിലെ ജയിലിൽ കലാപം; തടവുപുള്ളി കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

നയ്പിഡോ: മ്യാൻമറിലെ ജയിലിലുണ്ടായ കലാപത്തിൽ തടവുപുള്ളി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ യാങ്കുണിലെ ജയിലിലാണ് സംഭവം. 60 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ആറ് ജയിൽ ജീവനക്കാരും ഉൾപ്പെടുന്നു.

വ്യാഴാഴ്ച രാത്രി സുരക്ഷ ഉദ്യോഗസ്ഥർ തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചത്. 70 തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Prisoner killed, dozens wounded in Myanmar jail riot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.