ഇന്തോനേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് പ്രബോവോ സുബിയാന്റോ

ജകാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് നിലവിലെ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്റോ. ജകാർത്തയിലെ സ്റ്റേഡിയത്തിൽ അനുയായികളുടെ ആഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് 72കാരൻ വിജയം പ്രഖ്യാപിച്ചത്. നിലവിലെ പ്രതിരോധ മന്ത്രിയും മുൻ സൈനിക മേധാവിയുമായ സുബിയാന്റോക്ക് ഏകദേശം 58 ശതമാനം വോട്ടുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. വിജയ പ്രഖ്യാപനത്തിനു ശേഷം അനുയായികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹത്തോടൊപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോകോവിയുടെ മൂത്ത മകൻ ജിബ്രാൻ റകാബുമിങ് റാക്കയും റാലിയിൽ ഉണ്ടായിരുന്നു.

ഇത് എല്ലാ ഇന്തോനേഷ്യക്കാരുടെയും വിജയമാണ്. നമ്മൾ അഹങ്കാരികളാകരുതെന്നും വിനയം കാണിക്കണമെന്നും ദേശീയ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മറ്റു പ്രസിഡന്റ് സ്ഥാനാർഥികളായ അനീസ് ബസ്​വേദന് 25 ശതമാനവും ഗഞ്ചർ പ്രണോവോക്ക് 17 ശതമാനവും വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.


Tags:    
News Summary - Prabowo Subianto claims victory in Indonesian presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.