തെൽ അവീവ്: ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മകൻ അവനേർ നെതന്യാഹുവിന്റെ വിവാഹചടങ്ങുകൾ റദ്ദാക്കി. ഇസ്രായേൽ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഹമാസ് തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കാതെ നെത്യനാഹുവിന്റെ മകന്റെ വിവാഹം ആഘോഷപൂർവം നടത്തുന്നതിൽ വിമർശനം ഉയർന്നിരുന്നു. സർക്കാറിനെതിരെ പ്രതിഷേധം നടത്തുന്നവർ ഈ വിഷയവും ചൂണ്ടിക്കാട്ടി പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷമുണ്ടാവന്നതും ഒടുവിൽ വിവാഹചടങ്ങുകൾ മാറ്റിവെക്കുന്നതും.
നേരത്തെ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആൾനാശമുണ്ടായിട്ടില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. അറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹ്‌റൂസ് കമൽവണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ ആക്രമണങ്ങൾ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാതാൻസ്, ഫോർഡോ, ഇസ്ഫഹാൻ, തുടങ്ങിയ സ്ഥലങ്ങളിലൊന്നും വലിയ നാശനഷ്ടമുണ്ടാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ആണവകേന്ദ്രങ്ങൾക്ക് ഉണ്ടായ ചെറിയ തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന് സഹായം നൽകുന്ന രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.