അൻവർ ഇബ്രാഹിം, നരേന്ദ്ര മോദി

മോദി എന്തുകൊണ്ട് ആസിയാൻ ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നില്ല; ഉത്തരം നൽകി മലേഷ്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ സമ്മേളനത്തിൽ പ​ങ്കെടുക്കാത്തിൽ വിശദീകരണവുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. 47ാമത് ആസിയാൻ സമ്മേളനത്തിനായി മോദി മലേഷ്യയിലേക്ക് പോകുന്നില്ല. പകരം വിർച്വലായി സമ്മേളനത്തിൽ പ​ങ്കെടുക്കുമെന്നാണ് മോദി അറിയിച്ചത്. ദീപാവലി ആഘോഷം നടക്കുന്നതിനാൽ ആസിയാൻ സമ്മേളനത്തിൽ പ​ങ്കെടുക്കാനാവില്ലെന്ന് മോദി തങ്ങളെ അറിയിച്ചുവെന്ന് മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ്. അതിനൊപ്പം അദ്ദേഹത്തിനും ഇന്ത്യയി​ലെ ജനങ്ങൾക്കും ദീപാവലി ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി തനിക്ക് മോദിയു​ടെ ഫോൺ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നരേന്ദ്ര മോദിയിൽ നിന്നും ഒരു ഫോൺകോൾ ലഭിക്കുകയുണ്ടായി. ഇന്ത്യ-മലേഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ ചർച്ചകൾ നടത്തി. ഇന്ത്യ മലേഷ്യയുടെ പ്രധാനപങ്കാളിയാണ്. വ്യാപാരത്തിലും നിക്ഷേപത്തിലും പുറമേ സാ​ങ്കേതികവിദ്യ, വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യ-മലേഷ്യ സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ച വിവരം മോദിയും സ്ഥിരീകരിച്ചു. ആസിയാൻ ചെയർമാൻ പദവി ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചുവെന്നും വിർച്വലായി ആസിയാൻ സമ്മേളനത്തിൽ പ​ങ്കെടുക്കുമെന്നും മോദി എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - PM Anwar Ibrahim reveals why PM Narendra Modi won't travel to Malaysia for ASEAN Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.