ഹോങ്കോങ്: ചൈനയിലെ ഷാങ്ഹായ് പൊലീസിന്റെ ഡേറ്റബേസിൽനിന്ന് നൂറു കോടി വിവരങ്ങൾ ഹാക്കർമാർ ചോർത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോർച്ചയാണിതെന്നാണ് കരുതപ്പെടുന്നത്.
ഓൺലൈൻ ഹാക്കിങ് ഫോറമായ ബ്രീച്ച് ഫോറംസ് ആണ് നൂറു കോടി ചോർത്തിയ ഡേറ്റ കൈവശമുള്ളതായി അവകാശപ്പെട്ടത്. 24 ടെറാബൈറ്റ് വരുന്ന വിവരങ്ങൾ 10 ബിറ്റ്കോയിന് വിൽപനക്ക് വെച്ചതായും വെബ്സൈറ്റ് അവകാശപ്പെട്ടു.
പേര്, മേൽവിലാസം, ദേശീയ തിരിച്ചറിയൽ നമ്പർ, മൊബൈൽ നമ്പർ എന്നിവയെല്ലാമടങ്ങിയതാണ് ഡേറ്റകൾ. രണ്ടു വയസ്സുള്ള കുട്ടിയുടെ വിവരങ്ങൾ വരെ ഇതിലുണ്ടെന്നാണ് സൂചന. അസോസിയേറ്റഡ് പ്രസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലും ആദ്യം ഇതുസംബന്ധിച്ച വിവരങ്ങൾ വന്നിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഇന്റർനെറ്റിലെ ഡാർക് വെബിൽ ലോകവ്യാപകമായി 1200 കോടി ചോർത്തിയ ഡേറ്റകൾ വിൽപനക്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.