ഗർഭിണിയായ ഫലസ്​തീനിയെ പ്രതിഷേധത്തിനൊടുവിൽ ഇസ്രായേൽ വീട്ടു തടങ്കലിലേക്ക്​ മാറ്റി

വെസ്റ്റ്​ ബാങ്ക്​: ഇസ്രായേൽ തടവിലായിരുന്ന ഒമ്പതുമാസം ഗർഭിണിയായ ഫലസ്​തീനിയെ നീണ്ട പ്രതിഷേധത്തിനൊടുവിൽ വീട്ടു തടങ്കലിലേക്ക്​ മാറ്റി. 25 കാരിയായ അൻഹാർ അൽദീക്കിനെയാണ്​ വ്യാപകമായ അന്താരാഷ്​ട്ര പ്രതിഷേധത്തിനൊടുവിൽ ഇസ്രായേൽ ഭരണകൂടം നിയന്ത്രണങ്ങളോടെ ജാമ്യം അനുവദിച്ചത്​​​. വെസ്റ്റ്​ ബാങ്കിലെ ഖഫർ നെയ്​മായിലെ ഗ്രാമത്തിലെ വീട്ടിലേക്കാണ്​ ഇവരെ മാറ്റിയത്​. 12000 ഡോളറാണ്​ ജാമ്യ തുക. 

കഴിഞ്ഞ മാർച്ചിൽ ഇസ്രായേൽ അനധികൃത നിർമാണത്തിനെതിരെ പ്രതിഷേധിച്ചതിനാണ്​ ഇവരെ പിടിച്ചുകൊണ്ടുപോയത്​. ഗർഭിണിയാണെന്ന്​ ബന്ധുക്കൾ അറിയിച്ചെങ്കിലും ഇസ്രായേൽ അധികൃതർ വിട്ടയച്ചില്ല. ഹാഷ്​റൂൺ തടവറയിലാണ്​ മാസ​ങ്ങളോളം കഴിഞ്ഞത്​. ഗർഭ സംബന്ധമായ പ്രയാസങ്ങളുണ്ടായെങ്കിലും ആശുപത്രിയിലേക്ക്​ മാ​റ്റാനോ മറ്റു ഇളവുകൾ അനുവദിക്കാനോ ഇസ്രായേൽ ഭരണകൂടം തയാറായില്ല.

ഒമ്പതാം മാസത്തിലെത്തിയെങ്കിലും പ്രസവത്തിനായി വീട്ടുതടവിലേക്ക്​ മാറ്റണമെന്ന്​ ആവശ്യമുയർന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ അന്താരാഷ്​ട്ര തലത്തിൽ സമ്മർദ്ദമുയർന്നതോടെയാണ്​ ഇസ്രായേൽ വിട്ടുവീഴ്​ച്ചക്ക്​ തയാറായത്​​. 

Tags:    
News Summary - Palestinian prisoner admitted to house arrest to give birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.