ചരിത്രത്തിലാദ്യം; പാക്​ സുപ്രീംകോടതിയിൽ​ വനിത ജഡ്ജി വരുന്നു

ഇസ്​ലാമാബാദ്​: പാകിസ്താന്‍റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിൽ വനിത ജഡ്ജി വരുന്നു. ലാഹോർ ഹൈകോടതി ജഡ്ജി അയിഷ മാലിക്കിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിക്കൊണ്ടുള്ള തീരുമാനത്തിന്​ ഉന്നതതല സമിതി വ്യാഴാഴ്ച അംഗീകാരം നൽകി. ചീഫ്​ ജസ്റ്റിസ്​ ഗുൽസാർ അഹ്​മദ്​ അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ ഓഫ്​ പാകിസ്താനാണ്​ നിയമനാംഗീകാരം നൽകിയത്​.

ഇനി പാർലമെന്‍ററി കമ്മിറ്റിയുടെ അംഗീകാരംകൂടി ലഭിക്കുന്നതോടെ അയിഷ മാലിക്കിനെ സുപ്രീംകോടതിയിൽ നിയമിക്കും. ജുഡീഷ്യൽ കമീഷന്‍റെ നിർദേശം പാർലമെന്‍ററി സമിതി അംഗീകരിക്കുന്നതാണ്​ രാജ്യത്തെ കീഴ്​വഴക്കം.

കഴിഞ്ഞ വർഷവും കമീഷന്‍റെ പരിഗണനക്കു വന്നിരുന്നുവെങ്കിലും ഭൂരിപക്ഷാഭിപ്രായം ലഭിക്കാഞ്ഞതിനെ തുടർന്ന്​ ജസ്റ്റിസ്​ അയിഷയുടെ പേര്​ തള്ളിപ്പോയിരുന്നു. സർവീസ്​ അനുസരിച്ച്​ 2030ൽ ചീഫ്​ ജസ്റ്റിസ്​ ആവാനുള്ള അവസരവും ഇവർക്കുണ്ടാവും.

Tags:    
News Summary - Pakistan to get its first woman Supreme Court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.