ഇസ്ലാമാബാദ്: ഭീകരതക്കുറ്റം ചുമത്തപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അറസ്റ്റ് കൂടുതൽ ദിവസത്തേക്ക് സ്റ്റേ ചെയ്ത് കോടതി. സെപ്റ്റംബർ ഒന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിൽ പൊലീസിനെയും ജഡ്ജിയെയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഇംറാനെതിരെ ഭീകരതവിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നത്. അറസ്റ്റുണ്ടാകുമെന്ന സൂചനകളെ തുടർന്ന്, അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ പാർട്ടി അണികൾ തടിച്ചുകൂടിയത് സംഘർഷസാധ്യത ഉയർത്തിയിരുന്നു. മൂന്നു ദിവസത്തേക്ക് അറസ്റ്റ് നീട്ടിയ കോടതി വ്യാഴാഴ്ച അവധി അവസാനിച്ചതോടെയാണ് മാസാവസാനം വരെ വീണ്ടും നീട്ടിയത്.
രാജ്യത്ത് അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് ഇംറാൻ സമരം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് അറസ്റ്റിന് വഴിയൊരുക്കി ഭീകരതക്കുറ്റം ചുമത്തിയത്. ഇത് പ്രഹസനമാണെന്നാണ് ഇംറാന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.