മൂന്ന് കേസുകളിൽ ഇംറാൻ ഖാന് ഇടക്കാല ജാമ്യം

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇംറാൻ ഖാന് ആശ്വാസമായി ലാഹോറിലെ ഭീകര വിരുദ്ധ കോടതി മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ചു. തീവെപ്പ്, പൊലീസിനെതിരായ അതി​ക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്. ഏപ്രിൽ 13 വരെയാണ് ഇടക്കാല ജാമ്യം നിലനിൽക്കുക.

ഈ മൂന്ന് കേസുകളിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്. ഇവ കൂടാതെ തന്നെ, തീവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത നിരവധി കേസുകൾ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിൽ ഇംറാനെതിരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Pak Court Grants Intermin Bail To Ex-PM Imran Khan In 3 Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.