കാനഡയിൽ ഉഷ്​ണതരംഗം ആഞ്ഞടിക്കുന്നു; നാല് ദിവസത്തിനിടെ 200ലേറെ മരണം

ഓട്ടവ: ലോകത്ത്​ ഏറ്റവും തണുപ്പുള്ള, മഞ്ഞ്​ പെയ്യുന്ന രാജ്യങ്ങളിൽ ഒന്നായ കാനഡയിൽ ഉഷ്​ണതരംഗത്തെ തുടർന്ന്​ ഒരാഴ്​ചക്കിടെ മരിച്ചവരുടെ എണ്ണം 200 കടന്നു. ബ്രിട്ടീഷ്​ കൊളംബിയയിൽ നാലുദിവസത്തിനിടെ 233 പേർ മരിച്ചതായി റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. മരണം കൂടാനാണ്​ സാധ്യത. ഉഷ്​ണതരംഗം ഈയാഴ്​ച മുഴുവൻ നീണ്ടുനിൽക്കുമെന്ന്​ കനേഡിയൻ പരിസ്​ഥിതി വിഭാഗം മുന്നറിയിപ്പു നൽകി.


കഴിഞ്ഞ ദിവസം 49.6 ഡിഗ്രി സെൽഷ്യസ്​ താപനിലയാണ്​ ബ്രിട്ടീഷ്​ കൊളംബിയയിൽ രേഖപ്പെടുത്തിയത്​. വാൻകൂവറിൽ സ്​കൂളുകളും വാക്​സിനേഷൻ കേന്ദ്രങ്ങളും അടച്ചിട്ടു. പലയിടത്തും വീടുകളുടെ മേൽക്കൂരകളും റോഡുകളും ചൂടിൽ ഉരുകുന്നതായാണ്​ റിപ്പോർട്ട്​. വടക്കു പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ്​ അനുഭവപ്പെടുന്നത്​.

യു.എസിൽ പോർട്ട്​ലാൻഡ്​, ഒറിഗോൺ, സീറ്റിൽ, വാഷിങ്​ടൺ തുടങ്ങിയ സംസ്​ഥാനങ്ങളിലും കനത്ത ചൂടാണ്​. ഉഷ്​ണതരംഗം പലയിടത്തും കാട്ടുതീക്കും കാരണമാകുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.