വാഷിങ്ടൺ: കൂട്ടി പിരിച്ചുലിടലിന് ശേഷം അമേരിക്കന്‍ ടെക് കമ്പനിയായ ഒറാക്കിൾ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ(സി.എഫ്.ഒ)ആയി ഹിലരി മാക്‌സണെ നിയമിച്ചു. ഏകദേശം 30,000 ജീവനക്കാരെ പിരിച്ചുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് കമ്പനി പുതിയ സി.എഫ്.ഒ നിയമിച്ചിരിക്കുന്നത്.
പ്രതിവർഷം 45 ബില്യൺ ഡോളറിലധികം വരുമാനമുള്ള ഊർജ്ജ മാനേജ്‌മെന്റ്, ഓട്ടോമേഷൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഷ്നൈഡർ ഇലക്ട്രിക്കിൽ ഗ്രൂപ്പ് മുൻ സി.എഫ്.ഒ ആയിരുന്നു ഹിലരി മാക്‌സൺ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാക്‌സൺ ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം. കമ്പനിയിലെ സാമ്പത്തിക ആസൂത്രണം ഇനി ഇവരെടെ മേൽ നോട്ടത്തിലായിരിക്കും. 48 കാരിയായ മാക്‌സൺ വാർഷിക അടിസ്ഥാന ശമ്പളം 950,000 ഡേളർ ആയിരിക്കും.
ഒരു ഇമെയിൽ സന്ദേശത്തിലൂടെയാണ് കഴിഞ്ഞ ആഴ്ച ഒറാക്കിൾ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടത്. ലോകത്താകമാനം ഏകദേശം 30,000 പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ അതിൽ 12,000ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതാണ് ഒറാക്കിളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം കമ്പനിയുടെ ഓഹരി വില 25 ശതമാനമാണ് കുറഞ്ഞത്.
"കമ്പനിയുടെ നിലവിലെ ബിസിനസ് ആവശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു, വിപുലമായ മാറ്റങ്ങളുടെ ഭാഗമായി നിങ്ങളുടെ തസ്തിക ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു." എന്നായിരുന്നു ജീവനക്കാർക്ക് ലഭിച്ച സന്ദേശം.2025 സെപ്റ്റംബറിൽ ഇന്ത്യ, യുഎസ്, കാനഡ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി 3,000 തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ട ശേഷം, ഒറാക്കിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.