ആദ്യകാല പത്രം വീനർ സെയ്തുങ് അച്ചടി നിർത്തുന്നു

വിയന്ന: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ഓസ്ട്രിയയിലെ വീനർ സെയ്തുങ് അച്ചടി നിർത്തി ജൂലൈ ഒന്നുമുതൽ ഓൺലൈനിലേക്ക് മാറും. 1703ൽ വിന്നെറിഷസ് ഡയറിയം എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1780ലാണ് പേര് മാറ്റിയത്. 1857ൽ ഓസ്ട്രിയയിലെ ചക്രവർത്തി ഫ്രാൻസ് ജോസഫ് ഒന്നാമൻ ദേശസാൽകരിച്ചു.

ധനലഭ്യതക്ക് അനുസരിച്ച് പ്രതിവർഷം പത്ത് അച്ചടി പ്രസിദ്ധീകരണങ്ങൾ നിലനിർത്തും. 200ലധികം ജീവനക്കാരിൽ പകുതിയോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ആശങ്കയുണ്ടെന്ന് ട്രേഡ് യൂനിയൻ അറിയിച്ചു.

Tags:    
News Summary - One Of World's Oldest Newspapers To End Daily Print Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.